പ്രയോറിറ്റി, പ്രിയങ്ക സ്റ്റൈൽ
text_fieldsനടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും കുടുംബാംഗങ്ങൾക്കൊപ്പം
‘‘ഞാൻ ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത്, പ്രശസ്തിക്കായല്ല. പ്രശസ്തി എന്റെ ജീവിതത്തിലേക്ക് വന്നുചേർന്ന ഒന്നാണ്, എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല അത്’’
ബോളിവുഡും കടന്ന് ഹോളിവുഡിൽ വിജയക്കൊടി പാറിച്ച പ്രിയങ്ക ചോപ്രയെ പോലെ തിരക്കേറിയ ഇന്ത്യൻ നടിയുണ്ടാവില്ല. എന്നാൽ, തന്റെ തിരക്കും ലോകമെങ്ങുമുള്ള ലൊക്കേഷനുകളും എൻഡോഴ്സ്മെന്റുകളുമൊന്നും അവരുടെ പ്രധാന മുൻഗണനയെ മാറ്റിമറിക്കുന്നില്ല. ഈ തിരക്കിനിടയിലും കുടംബ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടോ എന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇങ്ങനെ: ‘‘എന്റെ സഹോദരന്റെ വിവാഹത്തിന് ഞാൻ നൃത്തം ചെയ്യരുതെന്നാണോ? എനിക്കേറ്റവും പ്രധാനം കുടുംബമാണ്. ജോലിയുടെ ഉപോൽപന്നം മാത്രമാണ് എന്റെ പ്രശസ്തി. ജോലി അല്ല എന്നെ നിർവചിക്കുന്നത്’’ -പ്രിയങ്ക നയം വ്യക്തമാക്കുന്നു.
അതായത്, പ്രശസ്തിയല്ല തന്റെ ജോലിയെന്ന് അവർ കൃത്യമായി വ്യക്തമാക്കുന്നു. ‘‘ഞാൻ ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത്, പ്രശസ്തിക്കായല്ല. പ്രശസ്തി എന്റെ ജീവിതത്തിലേക്ക് വന്നുചേർന്ന ഒന്നാണ്, എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല അത്’’ -അവർ വിശദീകരിക്കുന്നു.
അഭിലാഷങ്ങളും കുടുംബവും
സ്വന്തം സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രിയങ്ക ചോപ്രയുടെ കാഴ്ചപ്പാടും ചിന്താഗതിയും ഒരാൾക്ക് തന്നെക്കുറിച്ചുള്ള ബോധ്യത്തിനുള്ള ഏറ്റവും മനോഹര ഉദാഹരണമാണെന്ന് ആദിത്യ ബിർള എജുക്കേഷൻ ട്രസ്റ്റ് സൈക്കോളജിസ്റ്റ് ആശിഷ് പിള്ള ചൂണ്ടിക്കാണിക്കുന്നു. ‘അവർ തന്റെ സ്വപ്നങ്ങളെ തള്ളുകയോ മാറ്റിവെക്കുകയോ ചെയ്യുന്നില്ല. എന്നാലാ സ്വപ്നങ്ങൾ കഠിനമായ മത്സരത്തിലും ഈഗോയിലും നേട്ടത്തിനു പിന്നാലെയുള്ള അന്ധമായ ഓട്ടത്തിലും കുരുങ്ങിക്കിടക്കുന്നില്ല’’ -ആശിഷ് പിള്ള പറയുന്നു.
ജോലി വളരെ പ്രധാനമാണ് പ്രിയങ്കക്ക്. ഒപ്പം കുടുംബത്തിനൊപ്പമാണ് താൻ എന്ന കാര്യം അഭിമാനമായി കൂടെ കൊണ്ടുനടക്കുകയും ചെയ്യുന്നു. ജോലിയിലെ ഉയർച്ചയെ അവർ വളരെയധികം ആഗ്രഹിക്കുന്നു. എന്നാലത് തന്റെ സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും ചെലവിലായിരിക്കരുതെന്നും അവർ ആഗ്രഹിക്കുന്നു. ‘‘അഭിലാഷങ്ങൾ തീർത്തും വ്യക്തിപരമാണെന്ന് പ്രിയങ്ക മനസ്സിലാക്കുന്നു. എന്നാലത് എപ്പോഴും ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടണമെന്നോ മറ്റുള്ളവർ അംഗീകരിക്കണമെന്നോ അവർ ചിന്തിക്കുന്നില്ല’’ -ആശിഷ് കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

