Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സച്ചിനും റീനുവും എത്തുന്നു; പ്രേമലു 2 പുത്തൻ അപ്ഡേറ്റ്

text_fields
bookmark_border
Premalu 2 part new updation
cancel

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രങ്ങളൊന്നാണ് പ്രേമലു. ഗിരീഷ് ഏ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ മമിത ബൈജു എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വൻ വിജയമായിരുന്നു.

സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പ്രേമലു2 നെക്കുറിച്ചുള്ള പുതിയ അപ്ഡേഷൻ പങ്കുവെച്ചിരിക്കുകയാണ് നടനും ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ. തന്റെ ഏറ്റവും പുതയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് പ്രേമലു 2 നെക്കുറിച്ച് പറഞ്ഞത്.

'പ്രേമലു 2ന്റെ എഴുത്ത് കാര്യങ്ങളൊക്കെ കഴിഞ്ഞു. ലൊക്കേഷൻ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണ്. ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങും. ഇത്തവണ മൂന്ന് നാല് ഷെഡ്യൂൾ ഉണ്ട്. 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നത്. സംവിധായകൻ ​ഗിരീഷിന്റെ തീരുമാനമാണത്. ഷൂട്ട് എന്തായാലും ജൂൺ പകുതിയോടെ ആരംഭിക്കും. ആദ്യഭാ​ഗത്തെക്കാൾ കുറച്ചുകൂടി വലിയ ക്യാൻവാസിൽ ഉള്ളൊരു പടമാണ്', ദിലീഷ് പോത്തൻ പറഞ്ഞു,

ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. നസ്ലെൻ, മമിത എന്നിവർക്കൊപ്പ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. ഏകദേശം 135.9 കോടി രൂപയാണ് പ്രേമലു ബോക്സോഫീസിൽ നിന്ന് നേടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Premalu 2 part new updation
Next Story