'കാശിയിലെ തിരക്കേറിയ തെരുവിലൂടെ നടന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല, മോശമായ അനുഭവം ഉണ്ടായില്ല' -പ്രീതി സിന്‍റ
text_fieldsകഴിഞ്ഞ ആഴ്ച മഹാ ശിവരാത്രി സമയത്താണ് ബോളിവുഡ് നടി പ്രീതി സിന്റയും അമ്മയും വാരണാസി സന്ദർശിച്ചത്. മഹാകുംഭമേളയില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രീതിയും അമ്മയും ദര്‍ശനം നടത്തിയത്. യാത്രയെക്കുറിച്ചുള്ള വിശദമായ കുറിപ്പും വിഡിയോയും പ്രീതി തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.
'പ്രയാഗ്‌രാജിലേക്ക് നടത്തിയ യാത്ര വാരണാസിയിലെ ശിവരാത്രിയോടെ സമാപിക്കണമെന്ന ആഗ്രഹം അമ്മയാണ് പ്രകടിപ്പിച്ചത്. അവിടെ എത്തിയപ്പോഴാണ് കനത്ത തിരക്കുമൂലം കാര്‍ കടത്തിവിടില്ലെന്നും റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും വ്യക്തമായത്. കാല്‍നടയായി വേണം ദര്‍ശനം നടത്താന്‍. കാറിലും ഓട്ടോറിക്ഷയിലും സൈക്കിള്‍ റിക്ഷയിലും സഞ്ചരിക്കേണ്ടിവന്നു.
സാഹസിക യാത്രയായിരുന്നു അത്. വളരെ മാന്യമായിട്ടാണ് വാരണാസിയിലെ ജനക്കൂട്ടം എല്ലാവരോടും ഇടപെട്ടത്. മോശമായ അനുഭവമൊന്നും നേരിടേണ്ടിവന്നില്ല. സുദീര്‍ഘമായ യാത്ര ആയിരുന്നുവെങ്കിലും അതിന്റെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ലെന്നും' പ്രീതി പറയുന്നു.
അര്‍ധരാത്രിയോടെയാണ് ഞങ്ങള്‍ ക്ഷേത്രത്തിലെത്തിയത്. തനിക്ക് വി.ഐ.പി പരിഗണനയൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ യാത്ര ഏറെ ആസ്വദിച്ചതിനാല്‍ അതൊന്നും പ്രശ്‌നമില്ല. രണ്ട് വരങ്ങളാണ് എനിക്ക് ലഭിച്ചത്. ഒന്ന് മഹാദേവന്റെ അനുഗ്രഹം. രണ്ടാമത്തേത് അമ്മയുടെ തിളങ്ങുന്ന പുഞ്ചിരി- നടി വ്യക്തമാക്കി.
ക്ഷേത്രദര്‍ശനം അമ്മയെ വളരെയധികം സന്തോഷവതിയാക്കിയിട്ടുണ്ട്. ദൈവത്തെപ്പോലെതന്നെ നമ്മുടെ മാതാപിതാക്കളെയും നാം പൂജിക്കേണ്ടതാണ്. നമ്മള്‍ രക്ഷിതാക്കളാകുമ്പോള്‍ മാത്രമാണ് നാം അക്കാര്യം മനസിലാക്കുന്നതെന്നും പ്രീതി കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

