Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഇത്തരം സംഭവങ്ങൾ...

'ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും; അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് വിഷമകരം, ഞാൻ മുന്നോട്ട് പോവുകയാണ്' -പ്രതികരണവുമായി പ്രയാഗ

text_fields
bookmark_border
Prayaga
cancel

ചില മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി തന്‍റെ പേര് ബന്ധിപ്പിക്കുന്നുവെന്ന് നടി പ്രയാഗ മാർട്ടിൻ. ഇത്തരം ആരോപണങ്ങൾ, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നതായി നടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണെന്നും നടി വ്യക്തമാക്കുന്നു.

പ്രയാഗയുടെ പങ്കുവെച്ച പ്രസ്താവന

നമസ്‌കാരം,

അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്‍റെ പേര് ചില മാധ്യമങ്ങൾ നിർഭാഗ്യവശാൽ ബന്ധിപ്പിച്ചിരിക്കുന്നു ഇത്തരം ആരോപണങ്ങൾ, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ, ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു.

അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്.

വസ്‌തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങൾ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കാൻ അനുവദിക്കുമ്പോൾ പൊതു മര്യാദയുടെയും അടിസ്ഥാന മാന്യതയുടെയും പ്രത്യക്ഷമായ തകർച്ചയും ഒരുപോലെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

അസത്യവിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എന്‍റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ല. എന്‍റെ പ്രൊഫഷനൽ ജീവിതത്തിലുടനീളം, മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നൽകി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ, കുടുതൽ വിവേകം, ഉത്തരവാദിത്വം, സഹാനുഭുതി എന്നിവയോടുകൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർഥിക്കുന്നു. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനിൽക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

ഞാൻ മുന്നോട്ട് പോവുകയാണ്.

പ്രയാഗ റോസ് മാർട്ടിൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prayaga MartinEntertainment News
News Summary - Prayaga responds about Spreading fake news
Next Story