Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"അയാൾ കവിത എഴുതുകയാണ്"; പുതിയ സർപ്രൈസുമായ പ്രണവ് മോഹൻലാൽ

text_fields
bookmark_border
അയാൾ കവിത എഴുതുകയാണ്; പുതിയ സർപ്രൈസുമായ പ്രണവ് മോഹൻലാൽ
cancel

ആൾക്കൂട്ടത്തിൽ നിന്ന് മറഞ്ഞിരിക്കാനാണ് എന്നും താരപുത്രന്റെ ആഗ്രഹം. സിനിമയേക്കാൾ യാത്രയെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാൽ ആരാധകർക്ക് പിടികൊടുക്കുന്ന പതിവില്ല. തിരശീലയിൽ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാൽ പൊതുവേദിയിൽ അയാളെ ആരും കാണാറുമില്ല.

അത്യഅപൂർവമായേ സാമൂഹ്യമാധ്യമങ്ങളിലും സംവദിക്കാറുള്ളൂ. എന്നാൽ, ഇത്തവണ ആരാധകർക്കൊരു കിടിലൻ സർപ്രൈസുമായാണ് പ്രണവിന്റെ വരവ്. കവിതാ സമാഹരണത്തിന്റെ പണിപ്പുരയിലാണ് താനെന്നാണ് താരം ഇസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.

"കാത്തിരിക്കൂ, കവിതകൾ സമാഹരിച്ച് പുസ്തകമാക്കുന്ന ജോലിയിലാണ്" എന്ന ക്യാപ്ഷനോടെ പുസ്തകത്തിന്റെ കവർ ചിത്രമാണ് പങ്കുവെച്ചത്. 'ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്' എന്ന പേരും ചട്ടക്ക് മുകളിൽ എഴുതിയിട്ടുണ്ട്.

നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയിക്കുന്നത്. പ്രണവിന്റെ സഹോദരി വിസ്മയയും ചേട്ടന് കട്ട സപ്പോർട്ടുമായി രംഗത്തുവന്നിട്ടുണ്ട്. വിസ്മയ നേരത്തെ കവിതയുടെ വഴിയേയാണ്. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ കവിതാസമാഹാരത്തിന്റെ മലയാള വിവർത്തനം 'നക്ഷത്രധൂളികള്‍' എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pranav Mohanlal's Instagram post
Next Story