'പ്രിയപ്പെട്ട അപ്പുവിന്...', പ്രണവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ
text_fieldsമലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാളാണ്. താരത്തിന് പിറന്നാൾ ആശംസ അറിയിച്ച് മോഹൽലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് ആശംസ അറിയിച്ച് പോസ്റ്റിന് കമന്‍റുകളിടുന്നത്. പ്രണവിനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്.
'കാണാൻ ആഗ്രഹിച്ച ചിത്രം', 'രാജാവിന്‍റെ മകന് പിറന്നാൾ ആശംസകൾ', 'ലോകം കറങ്ങുന്ന മകനെ അങ്ങോട്ട് പോയി കണ്ട ലാലേട്ടനാണ് എന്‍റെ ഹീറോ', 'ഫോട്ടോ എങ്ങനെ ഒപ്പിച്ചു ലാലേട്ടാ' എന്നിങ്ങനെയുള്ള രസകരമായ കമന്‍റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.
അതേസമയം, പിറന്നാളിനോട് അനുബന്ധിച്ച് പ്രണവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലറുകള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ പ്രണവിന് പിറന്നാൾ ആശംസകളും അറിയിച്ചു.
ഡീയസ് ഇറേ’ എന്നത് ഒരു ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്ന വാക്കിന് ഉഗ്ര കോപത്തിന്റെ ദിനം എന്നാണ് അർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

