Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എനിക്ക് 60 വയസ്സായി, പക്ഷേ ഈ കുട്ടികളെ നോക്കൂ’; ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഭാര്യ പോണി വർമ്മയോട് പ്രകാശ് രാജ് പറഞ്ഞത്

text_fields
bookmark_border
‘എനിക്ക് 60 വയസ്സായി, പക്ഷേ ഈ കുട്ടികളെ നോക്കൂ’; ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഭാര്യ പോണി വർമ്മയോട് പ്രകാശ് രാജ് പറഞ്ഞത്
cancel

ഡൽഹിയിലെ ജന്തർ മന്ദറിലും റോഡുകളിലും വിദ്യാർഥികൾക്കൊപ്പം സമരം ചെയ്യുമ്പോൾ തന്റെ പ്രിയപ്പെട്ടവരിൽ നിന്നുണ്ടായ ആശങ്കകളെയും എതിർപ്പുകളെയും കുറിച്ച് നടൻ പ്രകാശ് രാജ് പങ്കുവെക്കുന്നു. സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പ്രകാശ് രാജ് നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും മറ്റ് വിഷയങ്ങൾക്കുമെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ആ സമരങ്ങൾക്കിടയിൽ പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടികൾ ഉണ്ടായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത നൃത്തസംവിധായികയുമായ പോണി വർമ്മ അനുഭവിച്ച മാനസിക സംഘർഷങ്ങളും ഭയവും വളരെ വലുതായിരുന്നു.

സമരമുഖത്ത് പൊലീസിന്റെ ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും നേരിൽ കണ്ട നിമിഷം തന്റെ മനസ്സ് വല്ലാതെ തകർന്നുപോയി എന്നാണ് പോണി ഒരു അഭിമുഖത്തിൽ ഓർത്തെടുത്തത്. ഭർത്താവിന്റെ സുരക്ഷയെ ഓർത്ത് ഭയന്നുപോയ അവർ സമരസ്ഥലത്ത് കിടന്നുറങ്ങുന്നതിന് പകരം തൊട്ടടുത്തുള്ള ഏതെങ്കിലും സുരക്ഷിതമായ ഒരു ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആ സ്നേഹനിർഭരമായ അപേക്ഷ പ്രകാശ് രാജ് സൗമ്യമായി നിരസിക്കുകയാണുണ്ടായത്.

തനിക്കൊരു പ്രായവും സുരക്ഷിതമായ ജീവിതവുമുണ്ട്, എങ്കിലും ഈ തെരുവുകളിൽ തണുപ്പിലും പൊടിയിലും ഇരിക്കുന്ന കുട്ടികളെ കാണുമ്പോൾ അവരുടെ അമ്മമാരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മക്കൾക്കൊപ്പം അറുപത് വയസ്സുള്ള പ്രകാശ് രാജ് ഉണ്ടെന്ന തോന്നൽ ആ അമ്മമാർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും, ഈ സമരം രാജ്യത്തിന്റെ ഭാവി തലമുറക്ക് വേണ്ടിയുള്ളതാണെന്നും പറഞ്ഞ് അദ്ദേഹം സമരമുഖത്ത് തന്നെ ഉറച്ചുനിന്നു. വെള്ളമോ മറ്റ് സൗകര്യങ്ങളോ പോലുമില്ലാതെ സമരപ്പന്തലിലെ ലോറികളിലും സ്റ്റേജുകളിലും രാത്രി കഴിച്ചുകൂട്ടിയ അദ്ദേഹത്തിന്റെ ആ സമർപ്പണം അത്യന്തം ധീരവും മാതൃകാപരവുമാണെന്ന് പോണി വർമ്മ സാക്ഷ്യപ്പെടുത്തുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prakash Raj told his wife Pony Verma during the protest at Jantar Mantar
Next Story