'അദ്ദേഹം നല്ല അച്ഛനാണ്; മോശമായി ഒന്നും പറയാനില്ല' -പ്രഭുദേവയുടെ മുൻ ഭാര്യ
text_fieldsവിവാഹമോചനത്തിന് ഏകദേശം 14 വർഷങ്ങൾക്ക് ശേഷം നടനും കോറിയോഗ്രാഫറുമായ പ്രഭുദേവയെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഭാര്യ റംലത്ത്. പ്രഭുദേവയെ കുറിച്ച് മോശമായി ഒന്നും പറയില്ലെന്ന് ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവെ റംലത്ത് വ്യക്തമാക്കി. അദ്ദേഹം ഒരു മികച്ച പിതാവാണെന്നും മക്കളാണ് പ്രഭുദേവയുടെ ജീവിതമെന്നും റംലത്ത് അഭിപ്രായപ്പെട്ടു. മക്കളുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ടെന്നും റംലത്ത് പറഞ്ഞു.
'ഞങ്ങൾ വേർപിരിഞ്ഞതിന് ശേഷം അദ്ദേഹം എന്നെക്കുറിച്ച് എന്തെങ്കിലും മോശം പറഞ്ഞിരുന്നെങ്കിൽ എനിക്ക് അദ്ദേഹത്തോട് ദേഷ്യപ്പെടുമായിരുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്തില്ല. അങ്ങനെയുള്ള ഒരാളെക്കുറിച്ച് ഞാൻ മോശമായി ഒന്നും പറയില്ല' -റംലത്ത് പറയുന്നു.
വിവാഹമോചനത്തിനു ശേഷവും പ്രഭുദേവ എപ്പോഴും കൂടെയുണ്ടായിരുന്നെന്ന് റംലത്ത് പറയുന്നു. കുട്ടികളുടെ ഉത്തരവാദിത്തം പങ്കിടുന്നുണ്ടെന്നും അവർക്ക് എപ്പോഴും മുൻഗണന നൽകുന്നുണ്ടെന്നും പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ എല്ലാ തീരുമാനങ്ങളും പരസ്പരം ആലോചിച്ചാണ് എടുക്കുന്നതെന്നും അവർ വ്യക്തമാക്കി.
1995 ലായിരുന്നു പ്രഭുദേവയുടെയും റംലത്തിന്‍റെയും വിവാഹം. 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2011ൽ അവർ വിവാഹമോചനം നേടി. പ്രഭുദേവ പിന്നീട് ഹിമാനി സിങ്ങിനെ വിവാഹം കഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

