Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രഭുദേവ വീണ്ടും ...

പ്രഭുദേവ വീണ്ടും അച്ഛനായി; മകൾ ജനിച്ച സന്തോഷം പങ്കുവെച്ച് നടൻ

text_fields
bookmark_border
Prabhu Deva Confirms  I Am A Father Again
cancel

നടൻ പ്രഭുദേവ വീണ്ടും അച്ഛനായി. താരം തന്നൊണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നതെന്നും മകളോടൊപ്പം സമയം ചെലവഴിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും ദേശീയമാധ്യമത്തിനോട് പറഞ്ഞു.

'ഇത് സത്യമാണ്. ഈ പ്രായത്തിൽ ഞാൻ വീണ്ടും അച്ഛനായി. ഇപ്പോൾ ജീവിതത്തിന് ഒരു പൂർണ്ണത വന്നത് പോലെ തോന്നുന്നു. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാൻ വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്'- താരം പറഞ്ഞു.

2020 ലോക്ക്ഡൗൺ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയും വിവാഹിതരാവുന്നത്. 2011 ൽ ആദ്യ ഭാര്യ റംലത്തുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. നർത്തകിയായിരുന്നു ഇവർ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Prabhu Deva
News Summary - Prabhu Deva Confirms I Am A Father Again
Next Story