Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രശസ്​ത നൃത്ത...

പ്രശസ്​ത നൃത്ത സംവിധായകൻ കൂൾ ജയന്ത്​ അന്തരിച്ചു

text_fields
bookmark_border
Cool Jayanth
cancel

ചെന്നൈ: പ്രശസ്​ത നൃത്ത സംവിധായകൻ കൂൾ ജയന്ത്​ അന്തരിച്ചു. 52 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന്​ ചികിത്സയിലിരിക്കേയാണ്​​ അന്ത്യം. ജയരാജ്​ എന്നാണ്​ യഥാർഥ പേര്​.

പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്‍റായിട്ടാണ്​​ സിനിമ ജീവിതത്തിന്​ തുടക്കം കുറിച്ചത്​​. 1996ൽ പുറത്തിറങ്ങിയ കാതൽദേശം ആണ്​ ആദ്യ സിനിമ. എ.ആർ. റഹ്​മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായി. ചിത്രത്തിലെ 'മുസ്​തഫ', 'കല്ലൂരി സാലൈ' എന്നീ ഗാനങ്ങൾ കൂൾ ജയന്തിനും പ്രശസ്​തി നേടിക്കൊടുത്തു.

തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങൾക്ക്​ ചുവടുകൾ ഒരുക്കി. 'കോ​ഴി രാജ' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാൽവെച്ചു. സിനിമ രംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:choreographerDance MasterCool Jayanth
News Summary - Popular choreographer Cool Jayanth passes away
Next Story