`ഇത് ഞാന്‍ അംഗീകരിക്കില്ല'; ഇറാനെതിരെ നടത്തിയ ആക്രമണദൃശ്യങ്ങളുടെ വിഡിയോയിൽ തന്‍റെ ഗാനം ഉപയോഗിച്ചതിൽ അപലപിച്ച് പോപ് ഗായിക
text_fieldsവാഷിങ്ടൺ: വൈറ്റ് ഹൗസ് പങ്കുവെച്ച ഇറാനെതിരെയുള്ള ആക്രമണത്തിന്‍റെ വിഡിയോദൃശ്യങ്ങളിൽ തന്‍റെ ഗാനം ഉപയോഗിച്ചതിനെതിരെ വിമർശനവുമായി പോപ് ഗായിക കാത്തി പെരി. ഫയർവർക്ക് എന്ന തന്‍റെ ഗാനം സമൂഹമാധ‍്യമത്തിലെ വിഡിയോയിൽ ഉൾപ്പെടുത്തിയതിനാണ് താരം അപലപിച്ചത്. ഇത് ഞാന്‍ അംഗീകരിക്കില്ല, എനിക്ക വളരെ ദേഷ‍്യമുണ്ട്, എന്നോട് ആരും ചോദിച്ചില്ല, ഞാന്‍ ഇത് ഒരിക്കലും ക്ഷമിക്കില്ല. നാശത്തിന്‍റെയും അക്രമത്തിന്‍റെയും ആയുധമായി എന്‍റെ ഗാനത്തെ മാറ്റുന്നത് അംഗീകരിക്കില്ല എന്ന് കാത്തി എക്സിൽ കുറിച്ചു.
`ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് വൈറ്റ് ഹൗസ് ടിക് ടോക്കിൽ വിഡിയോ പങ്കുവെച്ചത്. 2023 ൽ 225 മില്യൺ ഡോളറിനാണ് ലിറ്റ്മസ് മ്യൂസിക്കിന് കാത്തി തന്‍റെ അഞ്ച് പാട്ടുകളടങ്ങുന്ന ആൽബത്തിന്‍റെ പകർപ്പവകാശം വിറ്റത്. ഇതിൽ ഫയർവർക്കും ഉൾപ്പെടുന്നു. 2016 ഹിലരി ക്ലിന്‍റനെയും 2020 ൽ ജോ ബൈഡനെയും 2026 ൽ കമലാഹാരിസിനെയും പ്രസിഡന്‍റ്ഷ്യൽ തെരെഞ്ഞെടുപ്പിൽ പിന്തുണച്ച് തന്‍റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുകാട്ടിയ കലാകാരികൂടിയാണ് കാത്തി. ഇതാദ്യമായല്ല ട്രംപ് ഭരണകൂടം ഇറാനെതിരെ നടത്തുന്ന സ്വേച്ഛാധിപത്യ ആക്രമണങ്ങളിൽ അമേരിക്കയിലെ കലാകാരന്‍മാരുടെ ഗാനവും മറ്റും ഉപയോഗിക്കുന്നത്. തങ്ങളുടെ കലാസൃഷ്ടികൾ തെറ്റായ സന്ദേശത്തിലൂടെ പ്രചരിപ്പിച്ചതിന് നിരവധി താരങ്ങൾ അപലപിച്ച് ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

