Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Poonam Pandey and Raj Kundra
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightനമ്പർ പരസ്യപ്പെടുത്തി,...

നമ്പർ പരസ്യപ്പെടുത്തി, ഭീഷണിയും; രാജ്​ കുന്ദ്രയുമായി ഏർപ്പെട്ട കരാറാണ്​ ജീവിതത്തിലെ വലിയ തെറ്റെന്ന്​ പൂനം പാണ്ഡെ

text_fields
bookmark_border

മുംബൈ: നീല ചിത്ര നിർമാണ -വിതരണ കേസിൽ വ്യവസായിയും ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ്​ കുന്ദ്ര അറസ്റ്റിലായതിന്​ പിന്നാലെ പ്രതികരണവുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. കു​ന്ദ്രയുമായി ഒരുമിച്ച്​ പ്രവർത്തിച്ചതാണ്​ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നായിരുന്നു പൂനത്തിന്‍റെ ​പ്രതികരണം. കുന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയതായും ഫോൺ നമ്പർ ഇന്‍റർനെറ്റിൽ പരസ്യപ്പെടുത്തിയതായും അവർ പറഞ്ഞു.

2019ൽ ബോംബെ ഹൈകോടതിയിൽ കുന്ദ്രക്കെതിരെ പൂനം പാണ്ഡെ പരാതി നൽകിയിരുന്നു. തന്‍റെ വെബ്​സൈറ്റിലെ ഉള്ളടക്കങ്ങൾ അനധികൃതമായി ഉപയോഗിക്കു​ന്നുവെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതേ തുടർന്ന്​ നിയമയുദ്ധത്തിലായിരുന്നു പൂനവും കുന്ദ്രയും. നീലചിത്ര റാക്കറ്റുമായി ബന്ധപ്പെട്ട ജൂലൈ 19നാണ്​ രാജ്​ കുന്ദ്ര അറസ്റ്റിലാകുന്നത്​.

നിയമയുദ്ധത്തെ സ്വാഗതം ചെയ്യുന്നതായി രാജ്​ കുന്ദ്ര പറഞ്ഞതായി പൂനം ദ്​ ടൈംസ്​ ഓഫ്​ ഇന്ത്യ പറഞ്ഞു. 'ഞാൻ അവരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അത്​ ഒരു മാസം നീണ്ടുനിന്നു. അതിനിടെ അവർ തന്നെ വഞ്ചിക്കുകയാണെന്നും അവരുടെ നടപടികൾ പ്രഫഷനലല്ലെന്നും മനസിലാക്കിയിരുന്നു. ഇതോടെ ധാരണാപത്രം അവസാനിച്ചതോടെ പിന്മാറുകയും ചെയ്​തു. ഇവരുമായി ഒരു പ്രഫഷനൽ സഹകരണത്തിൽ ഏർപ്പെട്ടതാണ്​ എന്‍റെ ജീവിതത്തിൽ ചെയ്​ത ഏറ്റവും വലിയ തെറ്റ്​. അവർ തട്ടിപ്പുകാരാണ്​. എന്‍റെ ജീവിതം തുറന്ന പുസ്​തകമാണ്​. ഞാൻ കടന്നുപോയത്​ വലിയ ആഘാതത്തിലൂടെയായിരുന്നു. എന്‍റെ പാസ്​വേഡുകളും അധികാര പത്രങ്ങളും അവരുമായി പങ്കുവെച്ചതിൽ ഞാൻ എന്നെ തന്നെ ശപിച്ചു. രാജിന്‍റെ ടീമിൽനിന്ന്​ പുറത്തുവന്നപ്പോൾ, വീണ്ടും അവരുമായി കരാർ ഏർപ്പെടുകയോ അവർക്കൊപ്പം പ്രവർത്തിക്കുകയോ ചെയ്യാതെ പണം നൽകില്ലെന്നായിരുന്നു മറുപടി. ഞാൻ അത്​ നിരസിച്ചു. ഇവർ എന്‍റെ അക്കൗണ്ടുകളും സ്വകാര്യ ഇടങ്ങളും ഹാക്ക്​ ചെയ്യുമെന്ന്​ അറിഞ്ഞതിന്​ ശേഷം എങ്ങനെ എനിക്ക്​ അവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയും' -പൂനം പാണ്ഡെ പറഞ്ഞു.

മറ്റൊരു ആപ്പിന്‍റെ പേരിൽ രാജ്​ കുന്ദ്ര വീണ്ടും തന്നെ സമീപിച്ചതായും പൂനം പാണ്ഡെ പറഞ്ഞു. എന്നാൽ കുന്ദ്രക്ക്​ തന്നെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ലെന്നും അതിന്‍റെ ഭാഗമായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പൂനം പാണ്ഡെയെന്ന പേരിൽ അവർ അക്കൗണ്ട്​ ആരംഭിച്ചുവെന്നും താൻ ഉൾപ്പെടുന്ന ഉള്ളടക്കം ദുരുപയോഗം ചെയ്​തുവെന്നും അവർ ആരോപിച്ചു. ഇതു സംബന്ധിച്ച്​ താൻ രാജ്​ കുന്ദ്രയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പൂർണമായും ഭീഷണിയായിരുന്നു മറുപടി. ഇതിനുപിന്നാലെ അവർ തന്‍റെ സ്വകാര്യ മൊബൈൽ നമ്പർ ഇന്‍റർനെറ്റിൽ പങ്കുവെച്ചുവെന്നും പൂനം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shilpa ShettyRaj KundraPoonam Pandeyporn video racket
News Summary - Poonam Says working with Raj Kundra was the Biggest Mistake of Her Life
Next Story