Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഉയരം കാരണം നിരവധി...

'ഉയരം കാരണം നിരവധി നല്ല വേഷങ്ങൾ നഷ്ടപ്പെട്ടു, വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടിവന്നു'; കരിയറിന്റെ തുടക്കത്തിൽ നേരിട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞ് പൂജ ബത്ര

text_fields
bookmark_border
ഉയരം കാരണം നിരവധി നല്ല വേഷങ്ങൾ നഷ്ടപ്പെട്ടു, വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടിവന്നു; കരിയറിന്റെ തുടക്കത്തിൽ നേരിട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞ് പൂജ ബത്ര
cancel
camera_alt

പൂജ ബത്ര ചന്ദ്രലേഖ സിനിമയിൽ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. ബോളിവുഡ് താരമായ പൂജ മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളോടൊപ്പം ചെയ്ത വേഷങ്ങൾ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്. ചന്ദ്രലേഖയിലെ ലേഖയും മേഘത്തിലെ സ്വാതിയും ഇന്നും മലയാളി മനസ്സുകളിൽ തങ്ങി നിൽക്കുന്ന മുഖങ്ങളാണ്.

എന്നാൽ ബോളിവുഡിലെ പ്രമുഖ നടിയായ പൂജ ബത്ര തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട വിചിത്രമായ ചില അനുഭവങ്ങൾ തുറന്നു പറയുകയാണ്. തന്റെ ശാരീരിക ഉയരം പലപ്പോഴും നായകന്മാരെ അസ്വസ്ഥരാക്കിയിരുന്നെന്നും, അവരെക്കാൾ ഉയരം കുറഞ്ഞു തോന്നിക്കാൻ ഷൂട്ടിങ് സെറ്റുകളിൽ തനിക്ക് കഠിനമായ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ക്ലോസ്-അപ്പ് ഷോട്ടുകളിൽ നായകന്മാരെക്കാൾ പൊക്കം കുറഞ്ഞു കാണിക്കാൻ കാമറക്ക് മുന്നിൽ കാലുകൾ അകത്തി വെച്ച് ഹാഫ്-സ്‌പ്ലിറ്റ്സ് ആയി നിൽക്കാൻ താൻ നിർബന്ധിതയായിരുന്നുവെന്ന് പൂജ പറയുന്നു.

തന്റെ ഉയരം കാരണം നിരവധി നല്ല വേഷങ്ങൾ നഷ്ടപ്പെട്ടതിൽ പൂജ ഖേദം പ്രകടിപ്പിച്ചു. സങ്കീത ബിജ്ലാനിയെപ്പോലുള്ള താരങ്ങൾ തനിക്ക് മുൻപേ ഈ പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് തങ്ങളെപ്പോലുള്ളവർ ഇതിനെതിരെ പോരാടിയതുകൊണ്ടാണ് സുസ്മിത സെൻ, ദീപിക പദുകോൺ തുടങ്ങിയ ഉയരമുള്ള നടിമാർക്ക് ഇന്ന് സിനിമയിൽ വലിയ സ്വീകാര്യത ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ആദ്യ ചിത്രമായ 'വിരാസത്തി'ൽ പോലും അനിൽ കപൂറിനെക്കാൾ ഉയരം കുറഞ്ഞു തോന്നിക്കാൻ പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം ഓർത്തെടുത്തു.

എങ്കിലും, തന്റെ ഉയരത്തിന്റെ കാര്യത്തിൽ യാതൊരു പ്രശ്നവും കാണിക്കാത്ത ഏക താരം സൽമാൻ ഖാൻ ആയിരുന്നെന്ന് പൂജ പറഞ്ഞു. "നിന്റെ ഹീൽസ് ധരിച്ചോളൂ, എനിക്ക് കുഴപ്പമില്ല" എന്ന് സൽമാൻ പറയുമായിരുന്നു. അദ്ദേഹത്തിന് സ്വന്തം വ്യക്തിത്വത്തിൽ വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. സമാനമായ അനുഭവം മുൻപ് സുസ്മിത സെന്നും പങ്കുവെച്ചിട്ടുണ്ട്; ഉയരത്തിന്റെ പേരിൽ മറ്റ് സംവിധായകർ ഹീൽസ് ഒഴിവാക്കാൻ പറഞ്ഞപ്പോൾ സൽമാൻ ഖാൻ അത് പ്രോത്സാഹിപ്പിക്കുകയായിരുന്നു ചെയ്തത്.

സിനിമ ഇന്ന് സാങ്കേതികമായും ചിന്താഗതിയിലും ഒരുപാട് മാറിയിട്ടുണ്ടെന്ന് പൂജ വിശ്വസിക്കുന്നു. സിനിമസ്‌കോപ്പ് സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ ഉയരമുള്ളവർക്ക് ഇന്ന് ഗുണകരമാണ്. പണ്ട് തന്റെ ഉയരം കുറക്കാൻ മേക്കപ്പ് പോലും ഒഴിവാക്കാൻ സംവിധായകർ ആവശ്യപ്പെടുമായിരുന്നു. എങ്കിലും ഹോളിവുഡിലെ നവോമി വാട്ട്‌സ്, ചാർലിസ് തെറോൺ തുടങ്ങിയ ഉയരമുള്ള നടിമാർ പൊരുതി നേടിയ വിജയങ്ങളെ താൻ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും പൂജ ബത്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressPoojaEntertainment NewsCelebritiesBollywood
News Summary - Pooja Batra opens up about her experiences at the beginning of her career
Next Story