Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് ദിവസം കൊണ്ട് 100 കോടി; മൂന്നാംദിവസം പുതിയ നേട്ടവുമായി പൊന്നിയിൻ സെൽവൻ 2

text_fields
bookmark_border
Ponniyin Selvan 2 box office day 3 collection: Mani Ratnam film grosses over ₹150 cr worldwide
cancel

മികച്ച പ്രേക്ഷക സ്വീകാര്യത നേടി പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏപ്രിൽ 28 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 150 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. യു എസിൽ നിന്ന് മാത്രം 29 കോടിക്ക് മുകളിലാണ് പി.എസ് 2 നേടിയിരിക്കുന്നത്.

പ്രദർശനത്തിനെത്തി രണ്ട് ദിവസംകൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു. 2023ൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ. ആദ്യ ദിവസം തന്നെ 62.31 കോടി രൂപയാണ് ചിത്രം നേടിയത്. 46.5 കോടിയാണ് വിജയ് ചിത്രം വാരിസിന്റെ ആദ്യദിന കളക്ഷൻ. അജിത്തിന്റെ തുനിവ് 42 കോടിയായിരുന്നു നേടിയത്. 300 കോടിയാണ് വാരിസ് ആകെ നേടിയത്. 190 കോടിയാണ് തുനിവിന്റെ കളക്ഷൻ.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, , ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ താരങ്ങള്‍ അണിനിരന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമിച്ചത്. ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ponniyin Selvan 2 box office day 3 collection: Mani Ratnam film grosses over ₹150 cr worldwide
Next Story