Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രേക്ഷകരുടെ...

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായെത്തിയ പൊന്നിയിൻ സെൽവൻ 2! തുടക്കം പിഴക്കാതെ ചിത്രം, ഒറ്റ ദിവസം കൊണ്ട് നേടിയത്

text_fields
bookmark_border
Ponniyin Selvan 2 box office collection  first day: Mani Ratnam’s  Movie flying start
cancel

ന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. പ്രേക്ഷകരുടെ മനസിൽ നിരവധി ചോദ്യങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. കടലിൽവെച്ചു നടന്ന പോരാട്ടത്തിൽ അരുൾ മൊഴി വർമനും വന്ദിയ തേവനും എന്തുസംഭവിച്ചു‍‍‍? ആദിത്യ കരികാലനും നന്ദിനിയും തമ്മിലുള്ള കൂടിക്കാഴ്ച... എന്നിങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു പൊന്നിയിൻ സെൽവന്റെ ഒന്നാംഭാഗം അവസാനിച്ചപ്പോൾ പ്രേക്ഷകരുടെ മനസിലുണ്ടായിരുന്നത്.

പ്രേക്ഷകരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായിട്ടാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവന്റെ രണ്ടാംഭാഗം തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. പതിഞ്ഞതാളത്തിൽ കഥപറയുന്ന ചിത്രം ആദ്യഭാഗത്തിനെക്കാൾ ഒരുപടി മുന്നിലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒന്നാം ദിവസം 21.37 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. ഇത് അടുത്തകാലത്തെ ഏറ്റവും വലിയ ഓപ്പണിങ്ങാണെന്നാണ് ട്രേയിഡ് അനലിസ്റ്റുകളുടെ നിഗമനം. 33- 35 കോടിയാണ് പൊന്നിയിൻ സെൽവന്റെ ആകെ കളക്ഷൻ. ഏകദേശം 10 കോടി‍യോളമാണ് അഡ്വാൻസ് ബുക്കിങ്. ആദ്യഭാഗത്തെ പോലെ രണ്ടാംഭാഗവും വൻ വിജ‍യമായിരിക്കുമെന്നാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന സൂചന. 2022 സെപ്റ്റംബർ 30 ന് പുറത്ത് ഇറങ്ങിയ ഒന്നാംഭാഗം 496 കോടിയാണ് നേടിയത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങിയവർ അണിനിരന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ബി. ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponniyin Selvan 2
News Summary - Ponniyin Selvan 2 box office collection first day: Mani Ratnam’s Movie flying start
Next Story