Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നിയിൻ സെൽവൻ 2 റിലീസ് ചെയ്തിട്ട് 11 ദിവസം; പുതിയ നേട്ടവുമായി ചിത്രം

text_fields
bookmark_border
Ponniyin Selvan 2 box office collection Day 11:  Movie Achived  In Rs 300 crore World Wide
cancel

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2.ഏപ്രിൽ 28 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒന്നാംഭാഗത്തെ പോലെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ഇപ്പോഴിതാ ആഗോളതലത്തിൽ 300 കോടി കളക്ഷൻ നേടിയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. 500കോടിയായിരുന്നു ഒന്നാം ഭാഗം നേടിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

റിലീസ് ചെയ്ത രണ്ടാം ദിനം തന്നെ പൊന്നിയിൻ സെൽവൻ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, , ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ താരങ്ങള്‍ അണിനിരന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമിച്ചത്. ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം എ. ആർ റഹ്മാൻ.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ponniyin Selvan 2 box office collection Day 11: Movie Achived In Rs 300 crore World Wide
Next Story