Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ എഫ്.ഐ.ആർ സാധ്യമല്ലെന്ന് പൊലീസ്

text_fields
bookmark_border
Ansiba Hassan, Lakshmi Priya
cancel
camera_alt

അൻസിബ ഹസ്സൻ, ലക്ഷ്മി പ്രിയ

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ നടി അൻസിബയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അപകീർത്തിപ്പെടുത്തലിനപ്പുറം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മതിയായ ക്രിമിനൽ ഗൂഢാലോചനയോ മറ്റു കുറ്റകൃത്യങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പ്രോസിക്യൂഷൻ മുഖേന കേസ് പരിഗണിക്കുന്ന എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കേസ് ഈ മാസം 27ന് വിധി പറയാൻ മാറ്റി.

യൂട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്നാണ് അൻസിബയുടെ ആരോപണം. ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി പൊലീസിന്‍റെ വിശദീകരണം തേടുകയായിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police say FIR against Lakshmi Priya not possible for Ansiba's complaint
Next Story