ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പ്; സൽമാൻ ഖാന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ച് പൊലീസ്
text_fieldsമുംബൈ: ജുഹുവിൽ വെച്ച് ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. സൽമാനുമായി ബന്ധമുള്ളവർക്ക് നേരെ ഭീഷണിയുണ്ടെന്ന വാർത്തകളും പൊലീസ് അന്വേഷണവും നിലനിൽക്കെയാണ് ഈ നടപടി.
ജുഹുവിലെ ഫുഡ്ബോൾ സ്റ്റേഡിയത്തിന് പുറത്തുവെച്ചാണ് ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ ആക്രമണം ഉണ്ടായത്. ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഒരാൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സൽമാൻ ഖാന്‍റെ വസതിക്കു മുന്നിലെ സുരക്ഷാ വർദ്ധനവ് വെടിവെപ്പ് സംഭവവുമായി നേരിട്ട് ബന്ധപ്പെട്ടാണെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2024 ഏപ്രിലിൽ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് ഉണ്ടായതുമുതൽ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിൽ സുരക്ഷ വലിയൊരു ചർച്ചാവിഷയമാണ്. സംഭവങ്ങൾ തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, പുതിയ ദൃശ്യങ്ങൾ വീണ്ടും നടന്റെ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്.
ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ശബ്ദസന്ദേശത്തിലാണ് ടൈഗർ ഷ്റോഫിന്റെ കാറിനുനേരെയുള്ള വെടിവെപ്പിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സൽമാനോടൊപ്പം തുടർന്നും പ്രവർത്തിക്കുന്ന സിനിമാ പ്രവർത്തകരെ ഈ സന്ദേശത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ലോറൻസ് ബിഷ്ണോയ്ക്കും ബിഷ്ണോയ് സമൂഹത്തിനും മുമ്പിൽ സൽമാൻ ഖാൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ലോറൻസ് ബിഷ്ണോയ് സംഘം സൽമാൻ ഖാന് നേരെ ഭീഷണി മുഴക്കുന്നുണ്ട്. രാജസ്ഥാനിലെ കൃഷ്ണസൃമൃഗവേട്ട കേസുമായാണ് ഈ ശത്രുത പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്.
മുംബൈ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിനിമാമേഖലയിലെ പ്രമുഖർക്ക് നേരെ മുംബൈയിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

