Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽ സംസാരശേഷി നഷ്ടപ്പെട്ടു, തിരിച്ചു കിട്ടാൻ കാരണം നാഗചൈതന്യയുടെ ചിത്രം; വെളിപ്പെടുത്തി പൊലീസ് കോൺസ്റ്റബിൾ

text_fields
bookmark_border
അപകടത്തിൽ സംസാരശേഷി  നഷ്ടപ്പെട്ടു, തിരിച്ചു കിട്ടാൻ കാരണം നാഗചൈതന്യയുടെ ചിത്രം; വെളിപ്പെടുത്തി പൊലീസ് കോൺസ്റ്റബിൾ
cancel

തന്റെ സംസാരശേഷി തിരിച്ചു കിട്ടാൻ കാരണം നാഗചൈതന്യയുടെ ചിത്രമായ 'തഡാഖാ'ണെന്ന് ഹൈദരാബാദിലെ ഒരു പൊലീസ് കോൺസ്റ്റബിൾ. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'കസ്റ്റഡി'യുടെ പ്രചരണത്തിന്റ ഭാഗമായി ഹൈദരാബാദിലെ പൊലീസ് ഉദ്യോഗസ്ഥരുമായി സംവദിച്ചിരുന്നു. ഈ പരിപാടിയിലാണ് 'തഡാഖ' പ്രചോദനമായതിനെ കുറിച്ച് പറഞ്ഞത്. പൊലീസ് കോൺസ്റ്റബിളിന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

'2013 -ൽ പുറത്ത് ഇറങ്ങിയ 'തഡാഖ' എന്ന ചിത്രം വലിയ ഇഷ്ടമാണ്. ചിത്രത്തിൽ സുനിൽ എന്ന കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ വില്ലന്മാർ അടിക്കുന്ന രംഗമുണ്ട്. അതോടെയാണ് ഉള്ളിലുള്ള പേടി മാറുന്നത്. ഈ ഭാഗമാണ് ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് -പൊലീസ് കോൺസ്റ്റബിൾ പറഞ്ഞു.

ഒരു വർഷം മുമ്പുണ്ടായ ഒരു അപകടത്തിൽ തലക്ക് പരിക്കേറ്റിരുന്നു. ഇത് എന്റെ സംസാരശേഷിയെ ബാധിച്ചു. എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ചിത്രം പ്രചോദനമായി. ഇപ്പോൾ കുറച്ച് സംസാരിക്കാൻ കഴിയുന്നുണ്ട്. ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതിന്റെ എല്ലാ ക്രെഡിറ്റും ചിത്രത്തിനാണ്. അതിനാൽ ഇത്തരത്തിലൊരു ചിത്രം ഒരുക്കിയതിന് അണിയറപ്രവർത്തകർക്ക് നന്ദി പറയുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police constable opens up How helps Akkineni Naga Chaitanya movie help's regain speech after brain recovery
Next Story