Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
annaatthe cutout
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightആരാധകർ കട്ടൗട്ടിൽ...

ആരാധകർ കട്ടൗട്ടിൽ ആടിനെ കൊന്ന്​ രക്തം ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി

text_fields
bookmark_border

ചെന്നൈ: തമിഴ്​ സൂപ്പർ താരം രജനികാന്തിൻറെ കട്ടൗട്ടിൽ ആരാധകർ ആടിനെ​െകാന്ന്​ രക്തം ഒഴിച്ചതിൽ നടനെതിരെ പരാതി. അഭിഭാഷകനായ തമിൽവേന്ദനാണ്​ പരാതി നൽകിയത്​.

അണ്ണാത്തെയുടെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ റിലീസിനിടെയാണ്​ സംഭവം. രജനീകാന്ത​ിൻറെ ആരാധകർ എല്ലാ മര്യാദകളും ലംഘിച്ചുവെന്നും ആഘോഷത്തിനിടെ ആടിനെകൊന്ന്​ രക്തം കട്ടൗട്ടിൽ ഒഴിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഈ ക്രൂരത സ്​ത്രീകളിലും കുട്ടികളിലും ഭയമുണ്ടാക്കി. സംഭവം മാധ്യമങ്ങളെല്ലാം റിപ്പോർട്ട്​ ചെയ്​തിട്ടും രജനീകാന്ത്​ പ്രതികരിച്ചില്ലെന്നും മൗനം പാലിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ക്ഷേത്രങ്ങളിൽ പോലും മറതീർത്താണ്​ ബലി നടത്തുക. കൂടാതെ ഇറച്ചിക്കടകളിലും രഹസ്യ സ്വാഭാവം കാത്തുസൂക്ഷിക്കുന്നു. എന്നാൽ, രജനി ആരാധകർ നടുറോഡിൽ പട്ടാപകൽ ക്രൂരകൃത്യം ചെയ്യുകയായിരുന്നു. തന്‍റെ ആരാധകരുടെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ മൗനം പാലിക്കുന്ന രജനിക്കെതിരെ കേസെടുക്കണമെന്നാണ്​ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthfirst look posterAnnaatthecut outTamilvendhan
News Summary - Police complaint against Rajinikanth For fans sacrifice goat and pour its blood on cut-out
Next Story