Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നസെന്‍റിന്‍റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

text_fields
bookmark_border
Innocent
cancel

ന്യൂഡൽഹി: മലയാളത്തിന്‍റെ പ്രിയ നടനും മുൻ എം.പിയുമായ ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനുശോചനം അറിയിച്ചത്. പ്രേക്ഷക മനസിൽ നർമം നിറച്ച ഇന്നസെന്‍റ് എന്നും ഓർമ്മിക്കപ്പെടുമെന്ന് ട്വീറ്റിൽ പറയുന്നു.

'ആളുകളുടെ ജീവിതത്തിൽ നർമം നിറച്ച ഇന്നസെന്‍റ് എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.' പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Narendra Modi, pay tributes to Innocent
Next Story