'ജഗതിയോടൊപ്പം പിണറായി'; അപ്രതീക്ഷിത കണ്ടുമുട്ടലിന്‍റെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി
text_fieldsമലയാളത്തിന്‍റെ പ്രിയ നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രി ജഗതിയെ കണ്ടുമുട്ടിയത്. നടനോടൊപ്പമുള്ള ചിത്രവും പിണറായി വിജയൻ പങ്കുവെച്ചു. 'ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
അതേസമയം, അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുകയാണ്. നടന്‍റെ പുതിയ ചിത്രമായ വലയുടെ അപ്ഡേറ്റുകളെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ജഗതിയുടെ 73-ാം പിറന്നാള്‍ ദിനത്തിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നത്.
2012ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത ജഗതി 2022ൽ പുറത്തിറങ്ങിയ സി.ബി.ഐ 5 ദി ബ്രെയ്നിൽ അതിഥിവേഷത്തിലെത്തിയിരുന്നു. പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങ്സിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം വലയിൽ എത്തുന്നതെന്ന് എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

