Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപേളിക്കെതിരെ...

പേളിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അൺഫോളോ ക്യാമ്പയിൻ! ഇൻസ്റ്റഗ്രാമിൽ മാത്രം 2 ലക്ഷം ഫോളോവേഴ്സ് കുറഞ്ഞു

text_fields
bookmark_border
https://www.madhyamam.com/tags/pearle-maaney
cancel

നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ വിദ്യാർഥികൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് നടിയും ഇൻഫ്ലൂവൻസറുമായ പേളി മാണി പങ്കുവെച്ച പോസ്റ്റ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പോസ്റ്റിനു പിന്നാലെ പേളി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച സ്റ്റോറി വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.

ഇൻസ്റ്റഗ്രാമിൽ താരത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കു പിന്നാലെ ഇപ്പോഴിതാ നിരവധി ആളുകളാണ് താരത്തെ അൺഫോളോ ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തിനടുത്താളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം പേളിയെ അൺഫോളോ ചെയ്തിരിക്കുന്നത്. 5.7 മില്യൺ ഉണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ് ഇപ്പോൾ 5.5 മില്യണായത്. മാത്രമല്ല, പേളിയുടെ യൂട്യൂബ് ഫോളോവേഴ്സും സമാന രീതിയിൽ കുറഞ്ഞിട്ടുണ്ട്. 4.71 മില്യണിൽ നിന്ന് 4.64 മില്യണിലേക്കാണ് പേളിയുടെ യൂട്യൂബ് ചാനലിലെ ഫോളേവേഴ്സ് കുറഞ്ഞത്.

പേളി മാണി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞ പല വാക്കുകളും സാഹചര്യം മനസ്സിലാക്കാതെയുള്ള പക്ഷം ചേരലാണെന്ന് പലരും വിമർശിച്ചു. മറുപടി പോസ്റ്റിൽ 'ഞാൻ പേളി മാണി എന്‍റെ ഇഷ്ട നിറം കാവിയാണ്, അത് നമ്മുടെ ഇന്ത്യൻ പതാകയിൽ വരുമ്പോഴാണ് എനിക്ക് കൂടുതൽ പ്രിയം' എന്ന് പേളി പറയുന്നുണ്ട്. ഈ കുറിപ്പ് വൻ വിമർശനങ്ങൾക്കാണ് കാരണമായത്. വിമർശനങ്ങളെ തുടർന്ന് താരം തന്‍റെ സ്റ്റോറി ഡിലീറ്റ് ചെയ്തിരുന്നു. പേളി മാണിയുടെ വിവാദ പ്രതികരണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും താരത്തിനെതിരെ വിമർശനങ്ങളും അൺഫോളോ ക്യാമ്പയിനും തുടരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi ProtestPearle MaaneyInstagramSocial MediaInstagram Followers
News Summary - Pearle Maaney, social media 'unfollow' campaign, Instagram, followers
Next Story