Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1000 കോടിയിലേക്ക് പത്താൻ; ചരിത്ര നേട്ടവുമായി ഷാറൂഖ് ഖാൻ

text_fields
bookmark_border
Pathaan box office collection Day 17: Shah Rukh Khan’s blockbuster crosses Rs 900 crore mark
cancel

ബോക്സോഫീസ് റെക്കോർഡുകൾ മറി കടന്ന് ഷാറൂഖ് ഖാന്റെ പത്താൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ 900 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. യഷ് രാജ് ഫിലിംസാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം പുറത്തു വിട്ടത്. 17 ദിവസം കൊണ്ട് 901 കോടിയാണ് ചിത്രം നേടിയത്. അടുത്തിടെ തന്നെ ചിത്രം 1000 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

ജനുവരി 25 ന് പ്രദർശനത്തിനെത്തിയ പത്താൻ 558 കോടിയാണ് ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. 343 കോടിയാണ് ഓവർസീസ് കളക്ഷൻ. അടുത്ത വാരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

നാല് വർഷത്തിന് ശേഷം പുറത്ത് വരുന്ന ഷാറൂഖ് ചിത്രമാണ് പത്താൻ. ദീപിക പദുകോണും ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pathaan box office collection Day 17: Shah Rukh Khan’s blockbuster crosses Rs 900 crore mark
Next Story