നടി പാർവതി നായർ വിവാഹിതയായി
text_fieldsനടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ആശ്രിതാണ് വരൻ. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഇരുവരുടേത് പ്രണയവിവാഹമാണ്.
'എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു പാർട്ടിയിൽ വച്ചാണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃച്ഛികമായൊരു കണ്ടുമുട്ടൽ. ആ ദിവസം ഞങ്ങൾ മുൻപരിചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു. തമിഴ് തെലുങ്ക് സംസ്കാരങ്ങൾ സമന്വയിപ്പിച്ചാണ് വിവാഹം'-പാർവതി പറഞ്ഞു
മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പോപ്പിന്‍സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.
കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. വിജയ് ചിത്രം ഗോട്ടിലാണ് അവസാനം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

