Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാൻ ഇപ്പോൾ രാഷ്ട്രീയം ശ്രദ്ധിക്കും, എന്നാൽ രാഘവ്... പരാതിയുമായി പരിണീതി ചോപ്ര

text_fields
bookmark_border
Parineeti Chopra says shes started following politics after marriage with Raghav Chadha
cancel

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള വിവാഹത്തിന് ശേഷം രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാറുണ്ടെന്ന് ബോളിവുഡ് താരം പരിണീതി ചോപ്ര. എന്നാൽ രാഘവ് ഇപ്പോഴും സിനിമ ശ്രദ്ധിക്കാറില്ലെന്നും സിനിമയെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും നടി പറഞ്ഞു. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തതുപോലെ അദ്ദേഹത്തിന് സിനിമയോടും താൽപര്യമില്ലെന്നും വ്യക്തമാക്കി.

'വിവാഹ ശേഷം ഞാൻ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാറുണ്ട്. എന്നാൽ എന്റെ പരാതി രാഘവിന് ഇപ്പോഴും സിനിമയെക്കുറിച്ച് അറിയില്ല എന്നാണ്. സംഗീതത്തെക്കുറിച്ച് അറിയാം, പക്ഷേ അത് എന്റെ സിനിമാഗാനമാണോയെന്ന് അറിയില്ല. സിനിമയെക്കുറിച്ച് രാഘവിനും രാഷ്ട്രീയത്തെക്കുറിച്ച് എനിക്കും അറിയാത്തതുകൊണ്ട് ഞങ്ങളുടെ സംഭാഷണങ്ങൾ ജീവിതത്തെക്കുറിച്ചാണ്.

രാഘവിനെ ആദ്യമായി കണ്ടപ്പോൾ ആരാണെന്നും എന്താണെന്നും എനിക്കറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ആരാണെന്നും എന്താണെന്നും അദ്ദേഹത്തിന്റെ കർമ മേഖലയെക്കുറിച്ചും അറിയാം. അദ്ദേഹം നമ്മുടെ നാട്ടിലെ ഏറ്റവും ശ്രദ്ധേയനായ ആളുകളിൽ ഒരാളാണ്. ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗം. 35 വയസ്സിൽ, രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുകയും അതിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ പ്രായത്തിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്.

ഒരു സാധാരണ ജീവിതമാണ് ഞാൻ ആഗ്രഹിച്ചത്. സിനിമക്ക് പുറത്തൊരു ജീവിതമുണ്ട്. സിനിമ മേഖലയിൽ നിന്ന് പങ്കാളിയെ കണ്ടെത്തിയിരുന്നെങ്കിൽ ജീവിതം ലളിതമാകില്ലായിരുന്നു. രാഘവ് എന്റെ ജീവിതം വളരെ സിമ്പിളാക്കി- പരിണീതി പറഞ്ഞു.

2023 സെപ്റ്റംബർ 24 നായിരുന്നു രാഘവ് ഛദ്ദയുടെയും പരിണീതി ചോപ്രയുടെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parineeti Chopra says she's started following politics after marriage with Raghav Chadha
Next Story