Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമക്ക് വേണ്ടി പാർട്ടികൾക്ക് പോകാറില്ല, ഞാൻ ആഗ്രഹിക്കുന്നത് മറ്റൊന്ന്; പരിണീതി ചോപ്ര

text_fields
bookmark_border
Parineeti Chopra says not attending Bollywood parties cost her jobs: ‘You have to be in cliques and camps to get roles’
cancel

സിനിമക്ക് വേണ്ടി ബോളിവുഡ് പാർട്ടികളിൽ പങ്കെടുക്കാറില്ലെന്ന് നടി പരിണീതി ചോപ്ര. തന്നെ തേടിയെത്തുന്ന ചിത്രങ്ങൾ മാത്രം മതിയെന്നും കഠിനാധ്വാനം ചെയ്യാൻ തയാറാണെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. 10 വർഷം മുൻപ് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെ തന്നെയാണെന്നും കൂട്ടിച്ചേർത്തു.

'സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി, കാസ്റ്റിങ് ചർച്ചകൾ നടക്കുന്ന പാർട്ടികൾക്കോ അത്താഴവിരുന്നിനോ പോകാറില്ല. ഞാൻ ആഗ്രഹിക്കുന്നത് സംവിധായകരും നിർമാതാക്കളും സിനിമക്കായി എന്നെ സമീപിക്കണമെന്നാണ്. എന്തെന്നാൽ ഞാൻ കഠിനാധ്വാനം ചെയ്യാൻ തയാറാണ്. 10 വർഷങ്ങൾക്ക് മുമ്പ് ഇഷാഖ്‌സാദെ എന്ന ചിത്രത്തിന് എനിക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ഞാൻ ഇപ്പോഴും അതെ നടി തന്നെയാണ്'- പരിണീതി പറഞ്ഞു.

ഇംതിയാസ് അലി സംവിധാനം ചെയ്ത ' അമര്‍ സിങ് ചംകീല' ആണ് പരിണീതി ചോപ്രയുടെ ഏറ്റവും പുതിയ ചിത്രം. അമര്‍ സിങ് ചംകീല എന്ന പഞ്ചാബി ഗായകന്റെ ബയോപിക്കാണിത്. ഗായകന്റെ ഭാര്യ അമര്‍ജ്യോത് കൗറിന്റെ വേഷത്തിലാണ് പരിണീതി എത്തിയത്. കഥാപാത്രത്തിനായി ശരീരഭാരം വർധിപ്പിച്ചിരുന്നു. ഏപ്രിൽ 12 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parineeti Chopra says not attending Bollywood parties cost her jobs: ‘You have to be in cliques and camps to get roles’
Next Story