Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആം ആദ്മി എം.പി രാഘവ് ഛദ്ദയുമായുള്ള വിവാഹം; നടി പരിനീതി ചോപ്രയുടെ പ്രതികരണം- വിഡിയോ

text_fields
bookmark_border
Parineeti Chopra reacts when asked about wedding rumours with Raghav Chadha
cancel

ആം ആദ്മി പാര്‍ട്ടി നേതാവും എം.പിയുമായ രാഘവ് ഛദ്ദയുമായിട്ടുള്ള വിവാഹ വാർത്തയിൽ നടി പരിനീതി ചോപ്രയുടെ പ്രതികരണം വൈറലാവുന്നു.

എയർപോർട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയ പരിനീതിയോടാണ് വിവാഹത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചത്. പുഞ്ചിരി മാത്രമായിരുന്നു മറുപടി. രാഘവ് ഛദ്ദയുമായുള്ള വിവാഹത്തെ കുറിച്ച് വീണ്ടും ആവർത്തിച്ചപ്പോൾ മാധ്യമങ്ങളോട് 'താങ്ക്യൂ, ബൈ, ഗുഡ്‌നൈറ്റ്” എന്ന് പറഞ്ഞു കൊണ്ട് പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം എ.എ.പി എംപി സഞ്ജീവ് അറോറ പരിനീതിക്കും രാഘവ് ഛദ്ദക്കും അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഇരുവർക്കും ആശംസ നേർന്നത്. ഇരുവരുടെയും ഒത്തുചേരല്‍ സ്നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെടട്ടെ എന്നായിരുന്നു ട്വീറ്റ്. വിവാഹ നിശ്ചയം കഴിഞ്ഞതായി അഭ്യൂഹങ്ങളുണ്ട്.

പരിനീതിയും രാഘവ് ഛദ്ദയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സഹപാഠികളായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പരിനീതി ചോപ്രയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കു എന്നായിരുന്നു രാഘവിന്റെ പ്രതികരണം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parineeti Chopra reacts when asked about wedding rumours with Raghav Chadha
Next Story