Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാന്റെ അച്ഛനാവാൻ ഒരു രൂപ പ്രതിഫലം! ജാവേദ് ഷെയ്ഖിനെതിരെ വിമർശനവുമായി പാക് ആരാധകർ

text_fields
bookmark_border
Pak netizensslammed Pakistani actor Javed Sheikhs charged Re 1 For Shah Rukh Khan’s Om Shanti Om movie
cancel

ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് ഓം ശാന്തി ഓം. പാക് താരം ജാവേദ് ഷെയ്ഖ് ആയിരുന്നു ചിത്രത്തിൽ ഷാറൂഖിന്റെ അച്ഛനായി എത്തിയത് . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രതിഫലത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ വലിയ വിമർശനം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു രൂപയാണ് പ്രതിഫലമായി ചോദിച്ചതെന്നും ചിത്രത്തിൽ ഷാറൂഖിന്റെ പിതാവായി അഭിനയിക്കാൻ ക്ഷണിച്ചത് തന്നെ വലിയ കാര്യമാണെന്നുമായിരുന്നു നടൻ പറഞ്ഞത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കാൻ സാധിച്ചത് എന്നെ സംബന്ധിച്ചടത്തോളം അഭിമാനമാണ്. ഇന്ത്യയിൽ നിരവധി താരങ്ങളുണ്ടായിട്ടും ഈ കഥാപാത്രം ചെയ്യാൻ ഫറ ഖാനും ഷാറൂഖ് ഖാനും തന്നെ തെരഞ്ഞെടുത്തത് വലിയ കാര്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് പ്രതിഫലം ചോദിക്കാതിരുന്നതും. പ്രതിഫലമായി ഒരു രൂപ മാത്രം മതിയെന്നാണ് ഫറയോട് ഞാൻ പറഞ്ഞത്- ജാവേദ് ഷെയ്ഖ് പറഞ്ഞു.

എന്നാല്‍ പ്രതിഫലം സംബന്ധിച്ചുള്ള നടന്റെ വാക്കുകൾ പാകിസ്താൻ ആരാധകർക്കിടയിൽ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യൻ താരങ്ങളുടെ പ്രശസ്തിക്ക് മുന്നിൽ അടിമയാകരുതെന്നാണ് ഒരു പാക് ആരാധകൻ പറഞ്ഞത്. കൂടാതെ മിനിമം തുക പ്രതിഫലമായി ചോദിക്കണമായിരുന്നെന്നും കമന്റ് വരുന്നു. അതേസമയം സൈബർ ആക്രമണത്തിനെതിരെ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pak netizensslammed Pakistani actor Javed Sheikh's charged Re 1 For Shah Rukh Khan’s 'Om Shanti Om' movie
Next Story