സംഗീത പരിപാടിയിലെ 'പഹൽഗാം' പരാമർശം; ചോദ്യം ചെയ്യലിന് ഹാജരാകാൻ സോനു നിഗമിന് നോട്ടീസയച്ച് ബംഗളൂരു പോലീസ്
text_fieldsസോനു നിഗം
ബംഗളൂരു: സംഗീത പരിപാടിക്കിടെ നടത്തിയ 'പഹൽഗാം' പരാമർശം കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗായകൻ സോനു നിഗമിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ച് ബംഗളൂരു പൊലീസ്. രണ്ട് ദിവസം മുമ്പ് ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിൽ കന്നഡ അനുകൂല സംഘടനയായ 'കർണാടക രക്ഷണ വേദികെ' (കെ.ആർ.വി) പ്രസിഡന്റ് ധർമരാജ് അനന്തയ്യ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവിശ്യപ്പെട്ടിട്ടുള്ളത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 352 (സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവ്വമായ അധിക്ഷേപം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, സോനു നിഗമുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായും ഭാവിയിൽ അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നും കർണാടക ഫിലിം ചേംബർ ഓർ കോമേഴ്‌സ് (കെ.എഫ്.സി.സി) അറിയിച്ചു. വിവാദ പരാമർശത്തിന് ശേഷം സോനു നിഗവുമായി ഞങ്ങൾക്ക് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. തന്റെ പ്രസ്താവനയിൽ ക്ഷമാപണം നടത്തിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് കെ.എഫ്.സി.സി പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
കന്നഡ ഗാനം പാടാൻ നിരന്തരം ആവിശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സോനു നിഗമിൽ നിന്നും വിവാദപരാമർശമുണ്ടായത്. പരിപാടിക്കിടെ കന്നടയിൽ പാടണമെന്ന് സദസ്സിൽ നിന്ന് ഒരാൾ ഉറക്കെ ആവിശ്യപ്പെട്ടപ്പോൾ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായതെന്ന് സോനു നിഗം മറുപടി നൽകിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ മറ്റൊരു വിഡിയോയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ചിലത് കന്നഡയിലാണെന്നും കർണാടക എപ്പോഴും തന്റെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

