Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightജവാന്റെ വമ്പൻ...

ജവാന്റെ വമ്പൻ വിജയത്തിന് പിന്നാലെ ഷാറൂഖിനോട് ഒരു ചോദ്യവുമായി അക്ഷയ് കുമാർ; ആശംസയുമായി എസ്.ആർ.കെ

text_fields
bookmark_border
Our films are back and how…” Akshay Kumar congratulates SRK on ‘Jawan’ success
cancel

ന്ത്യൻ സിനിമയിൽ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുക‍യാണ് ഷാറൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം അഞ്ച് ദിവസം പിന്നിടുമ്പോൾ 550 കോടിയാണ് ആഗോളതലത്തിൽ നിന്ന് നേടിയിരിക്കുന്നത്. കിങ് ഖാൻ ആരാധകരെ പോലെ ഇന്ത്യൻ സിനിമാ ലോകവും ജാവൻ ആഘോഷമാക്കുകയാണ്. ജവാൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട് .

ഇപ്പോഴിതാ ജവാനേയും ഷാറൂഖ് ഖാനേയും അഭിനന്ദിച്ച് നടൻ അക്ഷയ് കുമാർ എത്തിയിരിക്കുകയാണ്. കൂടാതെ ബോളിവുഡ് സിനിമയെ തിരികെ പഴയ ട്രാക്കിൽ കൊണ്ടുവന്നത് എങ്ങനെയാണെന്നും ചോദിക്കുന്നുണ്ട്.

' എന്തൊരു വിജയമാണ്, എന്റെ ജവാനും പത്താനും അഭിനന്ദനങ്ങൾ. നമ്മുടെ സിനിമകൾ തിരിച്ചെത്തി, ഇത് എങ്ങനെ'- എന്നായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. ഇതിന് മറുപടിയും എസ്.ആർ.കെ നൽകിയിട്ടുണ്ട്. ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥന എങ്ങനെയാനണ് സഫലമാകാതിരിക്കുക. ആരോഗ്യവാനായി ഇരിക്കൂ. എല്ലാവിധ ആശംസകളും നേരുന്നു- എസ്. ആർ.കെ കുറിച്ചു.

കോളിവുഡ് ഹിറ്റ് മേക്കർ അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ. നൻതാരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയ മണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റുതാരങ്ങൾ. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം പത്താന്റെ കളക്ഷൻ റെക്കോർഡ് മറി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanjawanAkshay kumar
News Summary - Our films are back and how…” Akshay Kumar congratulates SRK on ‘Jawan’ success
Next Story