Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസെൽഫി എടുത്ത്...

സെൽഫി എടുത്ത് സമ്പാദിച്ചത് 30 ലക്ഷം രൂപ; സൽമാൻ ഖാനെ ഞെട്ടിച്ച് ഓറി

text_fields
bookmark_border
Orry reveals he earns Rs 20-30 lakhs a night posing for selfies, shocked Salman Khan says ‘I should do this’
cancel

ബോളിവുഡ് താരറാണിമാർക്കൊപ്പം പാർട്ടികളിൽ നിറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരനാണ് ഓറി എന്ന ഓർഹാൻ അവത്രമണി. എന്നാൽ ഈ ചെറുപ്പക്കാരനും ബോളിവുഡ് താരങ്ങളുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. ഇപ്പോഴിതാ സെൽഫിക്ക് പോസ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച കഥ വെളിപ്പെടുത്തുകയാണ് ഓറി. സൽമാൻ ഖാൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിൽ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ കാര്യങ്ങൾ നോക്കി നടത്താൻ അഞ്ച് മാനേജർമാരുണ്ടെന്നും ഓഹി പറഞ്ഞു. ഞെട്ടലോടെയാണ് ചെറുപ്പക്കാരന്റെ വാക്കുകൾ സൽമാൻ കേട്ടത്.

'തന്നെ ആളുകൾ പാർട്ടികളിലേക്ക് ക്ഷണിക്കുകയും അവരുടെ കുടുംബത്തിനും കുട്ടികൾക്കും ഒപ്പം പോസ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഈ ചിത്രങ്ങളിലൂടെ ഒറ്റ രാത്രികൊണ്ട് ഞാൻ 20-30 ലക്ഷം രൂപ സമ്പാദിക്കും'-ഓറി പറഞ്ഞു.

നിങ്ങൾ സെൽഫിക്ക് പണം വാങ്ങാറുണ്ടോ? എന്ന് ഓറിയുടെ വാക്കുകൾ കേട്ട് ആശ്ചര്യത്തോടെ സൽമാൻ ചോദിച്ചു. എന്റെ സ്പർശനത്തിൽ ആവരുടെ പ്രായം കുറയുന്നു, ആരോഗ്യ പ്രശ്നങ്ങൾ ഭേദമാകുന്നു എന്നായിരുന്നു ഓറിയുടെ മറുപടി.

തനിക്ക് അഞ്ച് മാനേജർമാരുണ്ടെന്നും ഓറി സൽമാനോട് പറഞ്ഞു, 'അവരൊക്കെ എന്താണ് ചെയ്യുന്നത്? എന്ന നടന്റെ ചോദ്യത്തിന് 'രണ്ട് പേർ സോഷ്യൽ മീഡിയ മാനേജർമാർ, ഒരാൾ പി.ആർ മാനേജർ, ഒരാൾ മൊത്തത്തിലുള്ള ബ്രാൻഡ് മാനേജർ, ഒരാൾ ഫുഡ് മാനേജർ', എന്നായിരുന്നു ഉത്തരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khan
News Summary - Orry reveals he earns Rs 20-30 lakhs a night posing for selfies, shocked Salman Khan says ‘I should do this’
Next Story