2015ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്ന്, ഏഴ് ദേശീയ അവാർഡുകൾ; അജയ് ദേവ്ഗൺ നിരസിച്ച ചിത്രമിതാണ്
text_fieldsസംവിധായകനായും നിർമാതാവായും ഏറെ നേട്ടങ്ങൾ കൊയ്ത നടനാണ് അജയ് ദേവ്ഗൺ. 1991ലാണ് അജയ് സിനിമാലോകത്ത് തുടക്കം കുറിച്ചത്. നൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ, പത്മശ്രീ, നാല് ഫിലിംഫെയർ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. ആക്ഷൻ, പ്രണയം, അങ്ങനെ പല വൈകാരിക വേഷങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അജയ് ദേവ്ഗൺ ഒഴിവാക്കിയ പല പ്രോജക്ടുകളും പിന്നീട് ബോളിവുഡിൽ വൻ ഹിറ്റുകളായിരുന്നു.
അജയ് ദേവ്ഗൺ നിരസിച്ച ചിത്രമാണ് രൺവീർ സിങ്ങിന്റെ ബാജിറാവു മസ്താനി. തുടക്കത്തിൽ ചിത്രത്തിലെ പ്രധാന വേഷമായ ബാജിറാവുവിനായി അജയ് ദേവ്ഗണാണ് പരിഗണിക്കപ്പെട്ടത്. എന്നാൽ, നിർമാതാക്കൾ മുന്നോട്ടുവച്ച ചില നിബന്ധനകൾ അംഗീകരിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് അദ്ദേഹം ചിത്രം നിരസിച്ചു. പിന്നീട് ആ വേഷം രൺവീർ സിങ്ങിന് കൈമാറി. രൺവീറിന്‍റെ കരിയറിലെ മികച്ച ചിത്രമാണിത്. ചിത്രം ബോക്സ് ഓഫിസിൽ ഹിറ്റായിരുന്നു.
2015ൽ പുറത്തിറങ്ങിയ ചിത്രമാണ് ബാജിറാവു മസ്താനി. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്തത്. മറാത്ത പേഷ്വ ബാജിറാവു ഒന്നാമന്റെയും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ മസ്താനിയുടെയും കഥയാണ് ചിത്രം. രൺവീർ സിങ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 145 കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം ലോകമെമ്പാടുമായി 362 കോടി കലക്ഷൻ നേടി.
2015 ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ നാലാമത്തെ ഹിന്ദി ചിത്രമാണിത്. മികച്ച സംവിധായകൻ (ബൻസാലി), മികച്ച സഹനടി (അസ്മി) എന്നിവയുൾപ്പെടെ ഏഴ് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. മികച്ച സംവിധായകൻ (സഞ്ജയ് ലീല ബൻസാലി), മികച്ച സഹനടി (തന്വി അസ്മി) ഉൾപ്പെടെ നിരവധി തലങ്ങളിൽ ചിത്രത്തിന് അംഗീകാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

