ഞങ്ങൾക്ക് ആർക്കും 3000 കോടി ക്ലബ്ബില്ല, യഥാർത്ഥ പാൻ-ഇന്ത്യ സൂപ്പർസ്റ്റാർ ഇവരാണ്; രശ്മികയെ പുകഴ്ത്തി നാഗാർജുന
text_fieldsനടി രശ്മിക മന്ദാനയെ പുകഴ്ത്തി നാഗാർജുന അക്കിനേനി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രശ്മിക ഞങ്ങളെ എല്ലാവരെയും മറികടന്നു. ഞങ്ങളിൽ ആർക്കും അവരെപ്പോലെ 2,000-3000 കോടി രൂപയുടെ സിനിമകൾ ഇല്ല. പക്ഷേ രശ്മികക്കുണ്ട്. മുംബൈയിൽ നടന്ന 'കുബേര'യുടെ പ്രൊമോഷനിടെയായിരുന്നു നാഗാർജുന ഇക്കാര്യം വ്യക്തമാക്കിയത്. രശ്മിക മന്ദാന, നാഗാർജുന അക്കിനേനി എന്നിവർക്കൊപ്പം ധനുഷും 'കുബേര'യുടെ പ്രൊമോഷനെത്തിയിരുന്നു.
രശ്മികയെ പുകഴ്ത്തി നാഗാർജുന സംസാരിക്കുന്ന വിഡിയോ ഇതിനോടകം വൈറലാണ്. 'പ്രതിഭയുടെ ശക്തികേന്ദ്രം' എന്നാണ് നാഗാർജുന രശ്മികയെ വിശേഷിപ്പിക്കുന്നത്. കുബേരയിൽ രശ്മിക മനോഹരമായ വേഷം ചെയ്തിട്ടുണ്ടെന്നും ആ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമെന്നും നാഗാർജുന കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് വർഷമായി ഇവരുടെ ഫിലിമോഗ്രാഫി നിങ്ങൾ കണ്ടിട്ടുണ്ടാകും. അത് അതിശയിപ്പിക്കുന്നതാണ്. ഞങ്ങളിൽ ആർക്കും ഇവരെപ്പോലെ 2,000–3,000 കോടി രൂപയുടെ സിനിമകൾ ഇല്ല നാഗാർജുന പറഞ്ഞു. 3000 കോടിയിലേറെ ആസ്തിയുള്ള ആളാണിത് പറയുന്നതെന്നാണ് ആരാധകരുടെ കമന്റ്. തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനായ നാഗാർജുനയുടെ ആസ്തി 3572 കോടി രൂപയാണ്.
രൺബീർ ചിത്രം അനിമൽ, അല്ലു അർജുൻ ചിത്രം പുഷ്പ 2, വിക്കി കൗശാലിന്റെ ഛാവ എന്നീ ചിത്രങ്ങളിലെല്ലാം രശ്മികയായിരുന്നു നായിക. സൽമാൻ ഖാനൊപ്പം 'സിക്കന്ദർ' എന്ന ചിത്രത്തിലും രശ്മിക അഭിനയിച്ചിരുന്നു. ദീക്ഷിത് ഷെട്ടിക്കൊപ്പം അഭിനയിക്കുന്ന ദി ഗേൾഫ്രണ്ട് ആണ് രശ്മികയുടെ പുതിയ ചിത്രങ്ങളിലൊന്ന്. കൂടാതെ രൺബീറിനൊപ്പം 'അനിമൽ പാർക്ക്', അല്ലു അർജുനിനൊപ്പം 'പുഷ്പ 3' എന്നിവയിലും രശ്മികയുണ്ട്. ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേര ജൂൺ 20നാണ് തിയറ്ററിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

