കഴിവിലൊന്നും കാര്യമില്ല, പി.ആറാണ് ബോളിവുഡിൽ പ്രധാനം -റിമി സെൻ
text_fieldsമുംബൈ: ഏറെ ഹിറ്റ് സിനിമകൾ ബോളിവുഡിന് സമ്മാനിച്ച നടിയാണ് റിമി സെൻ. ധൂം, ഗരം മസാല, ഫിർ ഹേരാ ഫേരി, ഫൺ അൺലിമിറ്റഡ്, ജോണി ഗദ്ദാർ എന്നീ സിനിമകളിൽ നായികയായിരുന്ന അവർ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തുകയാണ്.
കോമഡി സിനികളിലാണ് തനിക്ക് അന്ന് കൂടുതൽ അവസരം ലഭിച്ചതെന്നും അതിൽ താൻ അത്ര സന്തുഷ്ടയല്ലാതിരുന്നതിലാണ് അഭിനയം ഉപേക്ഷിച്ചതെന്നും നടി വെളിപ്പെടുത്തി.
ഇന്നും സിനിമകളിൽ നായകന്മാരുടെ ആധിപത്യമാണ് കാണാൻ കഴിയുന്നത്. എന്നാൽ സ്ത്രീ കേന്ദ്രീകൃതമായ സിനിമകളും ഉണ്ടാകുന്നുണ്ട്. ഷൂജിത് സർക്കാറിനേയും ശ്രീറാം രാഘവനെയും പോലുള്ള സംവിധായകർ കാമ്പുള്ള സിനിമകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും റിമി സെൻ പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും മറ്റും കാരക്ടർ ഓറിയന്‍റഡ് ആയ സിനിമകൾ സ്ത്രീകൾക്ക് ലഭിക്കുന്നു. മുൻപ് നായികമാർക്ക് ചെറിയ ഷെൽഫ് ലൈഫാണ് ലഭിച്ചിരുന്നത്. പ്രായം ഇന്ന് ഒരു പ്രശ്നമല്ല.
കാരക്ടറുകൾക്ക് വളരെ അനുയോജ്യരായ നായികമാർക്കൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് അപകർഷത ബോധം അനുഭവപ്പെട്ടിരുന്നു. എന്നാലിന്ന് 50 വയസ്സ് കഴിഞ്ഞവർക്കുപോലും നല്ല റോളുകൾ ലഭിക്കുന്നുണ്ട്. റിമി പറഞ്ഞു.
ഗ്ലാമറസ് ആയ തന്‍റെ പുതിയ ഗെറ്റപ്പിനെക്കുറിച്ചും താരം മനസ്സ് തുറന്നു. ഇതയും കാലം കാമറയിൽ നിന്നും അകന്നുനിൽക്കുന്നതിൽ എനിക്ക് വിഷമമൊന്നും തോന്നിയിരുന്നില്ല. അഭിനയത്തെ ജോലി മാത്രമായാണ് കണ്ടിരുന്നത്. കരിയർ ആയി കണ്ടിരുന്നില്ല. ഞാൻ അന്ന് പൈസ മാത്രം ഉണ്ടാക്കുന്ന യന്ത്രമായിരുന്നു എന്നും നടി പറഞ്ഞു.
സിനിമാ വ്യവസായത്തിൽ ഭാഗ്യം വലിയ ഘടകമാണ്. പി.ആറും ലോബിയിങ്ങും കൊണ്ടാണ് എല്ലാം മികച്ചതാക്കി മാറ്റുന്നത്. ഈ വ്യവസായത്തിൽ കഴിവ് എന്നത് ഏറ്റവും അവസാനം മാത്രം പരിഗണിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. റിമി സെൻ പറഞ്ഞു.
ഭാഗ്യം എന്നെ പിന്തുണച്ചിരുന്നു. എന്നാൽ എന്‍റെ പി.ആർ വളരെ മോശമായിരുന്നു. ഇതെല്ലാം പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ എന്നെത്തന്നെ കണ്ടെത്തുകയാണ് ഇപ്പോഴെന്നും നടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

