അയാള്‍ ഒരുപാട് കഷ്ടപ്പെടുത്തി; വീട്ടുകാരെ ബുദ്ധിമുട്ടിച്ചു -ശല്യപ്പെടുത്തിയ ആരാധകനെ കുറിച്ച് നിത്യ മേനൻ
text_fieldsവർഷങ്ങളായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ ആരാധകനെ കുറിച്ച് നിത്യ മേനൻ. പേര് വെളിപ്പെടുത്താതെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഒരുപാട് കഷ്ടപ്പെടുത്തിയെന്നും വീട്ടുകാരെ വരെ ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞു. നടി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് വർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അയാൾ പറയുന്നത് കേട്ട് വിശ്വസിച്ചാൽ നമ്മളാകും മണ്ടന്മാരാവുക. ഒരുപാട് കഷ്ടപ്പെടുത്തി. എന്നാൽ പബ്ലിക്കായി വന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. എല്ലാവരും അയാൾക്കെതിരെ പരാതി കൊടുക്കാൻ പറഞ്ഞു. ഞാൻ ആയത് കൊണ്ടാണ്. എനിക്ക് ഇതിൽ ഇടപെടാൻ സാധിക്കില്ല.
അമ്മയേയും അച്ഛനേയും വരെ വിളിച്ചിരുന്നു. ആരോടും വഴക്കുണ്ടാക്കുന്നവരല്ല അവർ. എന്നാൽ അവർക്കും ഇയാളോട് ശബ്ദം ഉയർത്തേണ്ടി വന്നു. അമ്മക്ക് കീമോ കഴിഞ്ഞിരിക്കുന്ന സമയത്തു പോലും വിളിച്ചു ബുദ്ധിമുട്ടിച്ചു. ഇയാളുടെ മുപ്പതോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്- നിത്യ മേനന്‍ പറഞ്ഞു.
19(1)( എ) ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ നടിയുടെ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

