Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലക്ക് 400 കോടി; മകന്റെ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ അമ്മ നിത അംബാനി

text_fields
bookmark_border
Nita Ambani and her Rs 400 crore necklace
cancel

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ തിളങ്ങി അമ്മ നിത അംബാനി. മാർച്ച് ഒന്നിന് ആരംഭിച്ച് മൂന്നിന് അവസാനിച്ച ചടങ്ങിൽ അതീവ സ്റ്റൈലീഷ് ലുക്കിലായിരുന്നു നിത ഓരോ ദിവസവും എത്തിയത്.

ഇപ്പോഴിതാ ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ച‍യാവുന്നത് പ്രീ- വെഡ്ഡിങ് ആഘോഷത്തിലെ മൂന്നാം ദിവസം നിത അംബാനി ഉപയോഗിച്ച ആഭരണങ്ങളെക്കുറിച്ചാണ്. പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത കാഞ്ചീവരം സാരിക്കൊപ്പം എമറാള്‍ഡും ഡയമണ്ടും ചേര്‍ന്ന മാലയും അതിനോട് യോജിക്കുന്ന വളകളും കമ്മലുമാണ് നിത അണിഞ്ഞത്. മരതകക്കല്ലുകള്‍ പതിപ്പിച്ച ഈ മാലക്ക് ഏകദേശം 400 മുതല്‍ 500 കോടി രൂപ വരെ വില വരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള നെയ്ത്തുകാരാണ് നിത അംബാനിക്കു വേണ്ടി ഗോൾഡൻ നിറത്തിലുള്ള സാരി ഒരുക്കിയത്. സാരിയും ഫാഷൻ ലോകത്ത് ചർച്ചയായിട്ടുണ്ട്.

ജൂലൈ 12 നാണ് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം നടക്കുക. എന്നാൽ വിവാഹ വേദിയെക്കുറിച്ചോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nita Ambani and her Rs 400 crore necklace
Next Story