ബോണി കപൂറിന്‍റേയും അനില്‍ കപൂറിന്‍റേയും അമ്മ നിര്‍മല്‍ കപൂര്‍ അന്തരിച്ചു
text_fieldsമുംബൈ: ബോളിവുഡ് നടൻ അനില്‍ കപൂറിന്‍റേയും നിര്‍മാതാവ് ബോണി കപൂറിന്‍റേയും അമ്മ നിർമൽ കപൂർ അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 90 വയസ്സായിരുന്നു. അന്ത്യകർമങ്ങൾ പവൻ ഹാൻസ് ശ്മശാനത്തിൽ ശനിയാഴ്ച നടക്കും.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം 5:20 ഓടെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചാണ് നിർമൽ കപൂർ അന്തരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ തന്നെ മൃതദേഹം വീട്ടിൽ എത്തിച്ചു. അനിൽ കപൂർ, സഞ്ജയ് കപൂർ, റീന കപൂർ, അർജുൻ കപൂർ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. ജാൻവി കപൂർ, ഖുഷി കപൂർ, ഷാനയ കപൂർ, ശിഖർ പഹാരിയ, ബോണി കപൂർ എന്നിവരുൾപ്പെടെ മറ്റ് കുടുംബാംഗങ്ങളും വസതിയിൽ ഉണ്ടായിരുന്നു. മരണവിവരം ബോണി കപൂർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. അനന്യ പാണ്ഡെ, ജാവേദ് അക്തർ, റാണി മുഖർജി, അനുപം ഖേർ, ജാക്കി ഷ്രോഫ്, വീർ പഹാരിയ തുടങ്ങിയ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

