മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ചോയ്സാണ്; എന്റെ സെറ്റുകളിൽ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല -നിഖില വിമല്‍
text_fieldsലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമാ സെറ്റുകളിലുണ്ടായിട്ടില്ലെന്ന് നടി നിഖില വിമൽ. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നും നടി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'മദ്യവും ലഹരിയാണ്. എന്നാല്‍ അത് നിരോധിച്ചിട്ടില്ല. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കണം. സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ല. ഇത്തരം കാര്യങ്ങള്‍ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനിക്കേണ്ടത്.
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമകളുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല'-നിഖില വ്യക്തമാക്കി.
ഒപ്പം താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും താരം പറഞ്ഞു. 'ഞാൻ പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതില്‍ നിന്ന് ഒരു വരി മാത്രം അടര്‍ത്തിയെടുത്ത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. ഈ കാര്യത്തില്‍ ആരും എന്റെ പ്രതികരണം ചോദിച്ചിട്ടില്ല. ഞാൻ പ്രതികരിച്ചിട്ടുമില്ല. അതിനാൽ ഇതിനെ തുടര്‍ന്ന് സോഷ്യല്‍മീഡയയിലുണ്ടായ വിവാദങ്ങളില്‍ എനിക്ക് ഉത്തരവാദിത്വമില്ല. സമൂഹത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങളാണ്- നിഖില പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

