ഒരിക്കൽ ഹിന്ദി സിനിമകളിലെ ഐക്കോണിക് മുഖം ആയിരുന്നയാൾ; ഇന്ന് വിവാഹ വേദികളിൽ പരിപാടി അവതരിപ്പിക്കുന്നു; ചർച്ചയായി രാഹുൽ റോയിയുടെ വിഡിയോ
text_fieldsഒരു കാലത്ത് ഹിന്ദി സിനിമകളിലെ ഐക്കണായിരുന്ന നടൻ രാഹുൽ റോയിയെ അത്ര വേഗം ആർക്കും മറക്കാൻ കഴിയില്ല. ഒരു വിവാഹ വേദിയിൽ താൻ അഭിനയിച്ച ആഷിഖി ഗാനത്തിന് ഗിത്താർ വായിച്ച് ചുണ്ടനക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ.
ആഷിഖി സിനിമയിലെ കഥാപാത്രത്തെ പോലെ മുടി നീട്ടി വളർത്തി കറുത്ത സ്യൂട്ട് ധരിച്ചാണ് വിഡിയോയിൽ രാഹുൽ പ്രത്യക്ഷപ്പെട്ടത്. ഒരിക്കൽ ഹിന്ദി സിനിമകളിൽ പ്രേക്ഷകർ തേടിയ ഐക്കണിക് മുഖത്തിന് ഇന്ന് ഉപജീവനത്തിനായി വിവാഹവേദികളിൽ പാടേണ്ടി വന്ന ദുരവസ്ഥയെ അപലപിച്ചാണ് എക്സിൽ വിഡിയോ പങ്കുവെച്ചരിക്കുന്നത്. പ്രശസ്തി എല്ലാം താൽക്കാലികമാണെന്നും ഒരിക്കൽ സിനിമകളിൽ പ്രശസ്തിയുടെ ലോകത്ത് തിളങ്ങിയവർ ഇന്ന് നിലനിൽപ്പിന് വേണ്ടി കഷ്ടപ്പെടുകയാണെന്ന് കുറിപ്പിൽ പറയുന്നു.
1990ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ റൊമാൻസ് സിനിമയായ ആഷിഖിയിൽ നായകനായ മഹേഷ് ഭട്ടിനൊപ്പം കഥാപാത്രത്തെ അവതരിപ്പിച്ച് നേടിയ വിജയം പിന്നീട് ആവർത്തിച്ചില്ലെങ്കിലും രാഹുൽ റോയ് ഹിന്ദി സിനിമയിലെ മുഖ്യ സാന്നിധ്യമായി മാറി. വർഷങ്ങൾക്ക് ശേഷം 2007ൽ ബിഗ് ബോസിന്‍റെ ഉദ്ഘാടന സീസൺ വിജയിയായി. പക്ഷേ 2020ൽ സ്ട്രോക്ക് രാഹുൽ റോയിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ഈ വർഷം തന്‍റെ കരിയർ ഗ്രാഫിലുണ്ടായ വിള്ളലുകൾ മറികടന്ന് ഇ കാനു ബേൽസിന്‍റെ ഇന്‍റീ ആഗ്ര ഉൾപ്പെടെ ഏതാനും സിനിമകളിൽ രാഹുൽ സപ്പോർട്ടിങ് റോളിലെത്തിയിരുന്നു.
വിവാഹ വേദിയിൽ പാടേണ്ടി വന്ന അതുല്യ നടന്‍റെ അവസ്ഥയെക്കുറിച്ച് സോഷ്യൽമീഡിയ പരിതപിക്കുമ്പോഴും ചെറുതോ വലുതോ എന്നൊന്നും നോക്കാതെ തന്‍റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ രാഹുൽ പ്രയോജനപ്പെടുത്തുന്നതിനെ ചില പ്രേക്ഷകർ അഭിനന്ദിച്ചു. ഒപ്പം ഷാരൂഖ് ഖാനും രൺവീർസിങും പോലും വിവാഹ വേദിയിൽ നൃത്തം ചെയ്യും. പിന്നെന്തുകൊണ്ട് രാഹുലിനായിക്കൂടെന്ന് അഭിപ്രായപ്പെട്ട് പിന്തുണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

