Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം: കെ.എസ്.എഫ്.ഡി.സി തലപ്പത്ത് പ്രേംകുമാർ; സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ

text_fields
bookmark_border
സംഗീത നാടക അക്കാദമിയെ ജി. വേണുഗോപാൽ നയിക്കും
സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം: കെ.എസ്.എഫ്.ഡി.സി തലപ്പത്ത് പ്രേംകുമാർ; സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ
cancel

സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വത്തെ സർക്കാർ പ്രഖ്യാപിച്ചു. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടിക്കലകൾ എന്നിവയുൾപ്പെടെ വിവിധ കലാ-സാംസ്കാരിക മേഖലകളിൽ തനതായ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളെയാണ് വിവിധ അക്കാദമികളുടെയും ബോർഡുകളുടെയും തലപ്പത്തേക്ക് നിയമിച്ചിരിക്കുന്നത്.

കവിയും എഴുത്തുകാരനും കൽപ്പറ്റ നാരായണനാണ് കേരള സാഹിത്യ അക്കാദമിയുടെ പുതിയ ചെയർമാൻ. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. പി. സുരേന്ദ്രൻ സെക്രട്ടറിയായി ചുമതലയേൽക്കും. ഗായകനും സംഗീതസംവിധായകനുമായ ജി. വേണുഗോപാലിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിച്ചു. നാടക-സാംസ്കാരിക രംഗത്ത് ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹേമന്ത്കുമാർ വൈസ് ചെയർമാനാകും. സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യമായ എൻ. വി. പ്രദീപ്കുമാറാണ് പുതിയ സെക്രട്ടറി.

നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്‍റെ (KSFDC) ചെയർമാനായും, സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷറഫ് വൈസ് ചെയർമാനായും ചുമതലയേൽക്കും. പ്രേംകുമാർ മുൻപ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും വൈസ് ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂർത്തിയാണ് കേരള ലളിതകലാ അക്കാദമിയുടെ പുതിയ ചെയർമാൻ. ചിത്രകലാ രംഗത്തെ പ്രമുഖനായ ടി. ആർ. ഉദയകുമാർ വൈസ് ചെയർമാനായും, വൈക്കം എം. കെ. ഷിബു സെക്രട്ടറിയായും ചുമതലയേൽക്കും.

നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദി സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോൻ വൈസ് ചെയർമാനാകും. അക്കാദമിയുടെ മുൻ സെക്രട്ടറിയായ പ്രദീപ്കുമാർ എം. പയ്യന്നൂർ വീണ്ടും മെമ്പർ സെക്രട്ടറിയായി തിരിച്ചെത്തും.

ചലച്ചിത്ര നിർമാതാവും ചലച്ചിത്ര മേഖലയിലെ സംഘാടകനുമായ എം. രഞ്ജിത്താണ് കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് പുതിയ ചെയർമാൻ. കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ബോർഡ് നേതൃത്വം നൽകും. നടനും രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നേരത്തെ നിയോഗിച്ചത്. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായർ വൈസ് ചെയർമാനാണ്. നടൻ സലിം ഹസ്സനും യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Heads for Kerala Cultural Bodies
Next Story