ഇതിലുണ്ട് ബ്രഹ്മപുരത്തെ ഭീകരത, നാല് വർഷം മുമ്പിറങ്ങിയ ഡോക്യുമെന്ററി പങ്കുവെച്ച് നീരജ് മാധവ്; കാണാതെ പോയതിൽ ഖേദിക്കുന്നു
text_fieldsനാല് വർഷം മുമ്പ് പുറത്ത് ഇറങ്ങിയ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ ഭീകര വ്യക്തമാക്കുന്ന ഡോക്യുമെന്ററി പങ്കുവെച്ച് നടൻ നീരജ് മാധവ്. മഹേഷ് മാനസ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി കാണാതെ പോയതിൽ ഖേദിക്കുന്നുണ്ടെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ ജനങ്ങളോട് ഡോക്യുമെന്ററി കാണാനും നീരജ് ആവശ്യപ്പെട്ടുന്നുണ്ട്.
‘4 വർഷം മുന്നേ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതിൽ ഖേദിക്കുന്നു. നമ്മുടെ മൂക്കിന്റെ തുമ്പത്ത് ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും അതിനെ പറ്റി അറിയാനും പ്രതികരിക്കാനും ശ്രമിക്കാഞ്ഞതിൽ ലജ്ജിക്കുന്നു. പ്രതികരിച്ചിരുന്നെങ്കിലും വലിയ മാറ്റങ്ങളുണ്ടാകുമായിരുന്നോ എന്നറിയില്ല.
ഈ വൈകിയ വേളയിലും ബ്രഹ്മപുരത്തിന്റെ യഥാർഥ ഭീകരത കാട്ടിത്തരുന്ന ഈ ഡോക്യുമെന്ററി നമ്മൾ മലയാളികൾ എല്ലാവരും ഒന്ന് കണ്ടിരിക്കേണ്ടതാണ്. ഇത് നമ്മളിലേക്ക് എത്തിച്ച മഹേഷ് മാനസ് എന്ന സംവിധായകനും സംഘത്തിനും ഒരു വലിയ സല്യൂട്ട്' –നീരജ് മാധവ് കുറിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

