ഫഹദിന്റെ അഭിനയത്തിന്റെ രഹസ്യം പറഞ്ഞ് നസ്രിയ; 'നല്ലൊരു നടനാണെന്ന് സ്വയം വിശ്വസിക്കുന്നില്ല'
text_fieldsഫഹദിന് സ്വന്തം അഭിനയത്തിൽ വിശ്വാസിമില്ലെന്ന് നസ്രിയ. അദ്ദേഹം തന്റെ ക്രാഫ്റ്റിനെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും അതാണ് ഫഹദിന്റെ അഭിനയത്തിന്റെ രഹസ്യമെന്ന് തനിക്ക് തോന്നുന്നതെന്നും നസ്രിയ ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ബേസിലിനൊപ്പം നസ്രിയ പ്രധാന വേഷത്തിലെത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഫഹദിന്റെ അഭിനയത്തിന്റെ രഹസ്യമെന്താണ് എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ഫഹദ് ഒരു നല്ല നടനാണെന്ന് വിശ്വസക്കുന്നില്ല.ആദ്യ സിനിമയിൽ നിന്ന് മാറി നിന്നതും തിരിച്ചുവന്നു സ്വയം തെളിയിച്ചതും, അതെല്ലാമായിരിക്കാം ഒരുപക്ഷെ അതിന് കാരണം. ചെയ്യുന്ന പരിപാടി താന്‍ നല്ല രീതിയിലാണ് ചെയ്യുന്നതെന്ന് ഫഹദ് കരുതുന്നില്ല. അതുകൊണ്ട് എപ്പോഴും അദ്ദേഹം തന്റെ ക്രാഫ്റ്റ് കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചാൽ ഷാനു (ഫഹദ് ഫാസില്‍) പറയുന്നത് എനിക്ക് ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്നാണ്. എനിക്ക് തോന്നുന്നു ഇതാണ് ഫഹദിന്റെ ആക്ടിങ്ങിന്റെ രഹസ്യമെന്ന്' - നസ്രിയ പറഞ്ഞു.
ബേസിൽ ജോസഫും നസ്രിയയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സൂഷ്മദർശിനി നവംബർ 22നാണ് തിയറ്ററുകളിലെത്തുന്നത്.പ്രിയദര്‍ശിനിയെന്ന് കഥാപാത്രത്തെയാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്നത്. മാനുവല്‍ ആയിട്ടാണ് ബേസിൽ എത്തുന്നത്. നസ്രിയയും കൂട്ടുകാരും അവരുടെ കുടുംബാംഗങ്ങളുമുള്ള ഒരിടത്തേക്ക് ബേസിലും ഫാമിലിയും എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ. നോൻസെൻസ് എന്ന ചിത്രം സംവിധാനം ചെയ്ത എം സി ജിതിനാണ് സൂക്ഷ്മദർശിനിയുടെ സംവിധായകൻ. ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

