Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറ്റ് ലിയും നയൻതാരയും പിണങ്ങി, ജവാനിൽ ഒതുക്കി! നടിയുടെ പ്രതികരണം

text_fields
bookmark_border
അറ്റ് ലിയും നയൻതാരയും പിണങ്ങി, ജവാനിൽ ഒതുക്കി! നടിയുടെ പ്രതികരണം
cancel

ഷാറൂഖ് ഖാന്റെ ജവാൻ ഇന്ത്യൻ സിനിമ ലോകത്ത് പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ്. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ 1000 കോടി കളക്ഷനിലേക്ക് അടുക്കുകയാണ്.

ജവാൻ ഹൗസ് ഫുള്ളായി പ്രദർശനം തുടരുമ്പോൾ, സംവിധായകൻ അറ്റ്ലിയുമായി നയൻതാര പിണങ്ങിയെന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പുറത്തു പ്രചരിക്കുന്ന വാർത്തകളെ തള്ളിക്കൊണ്ട് നടി എത്തിയിരിക്കുകയാണ്. വെളളിയാഴ്ച( സെപ്റ്റംബർ 22) അറ്റ്ലിയുടെ പിറന്നാൾ ആയിരുന്നു. പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടാണ് വാർത്തകൾക്ക് മറുപടി നൽകിയത്.'പിറന്നാൾ ആശംസകൾ അറ്റ്ലി. നിന്നെയോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു'.... ജവാനിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ട് നയൻസ് കുറിച്ചു. ഇതോടെ പുറത്ത് പ്രചരിക്കുന്ന വാർത്തകൾക്ക് അന്ത്യമായിരിക്കുകയാണ്.

അറ്റ്ലിയും നയൻതാരയും തമ്മിൽ അതൃപ്തിയുണ്ടെന്ന് ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകിയത്. ചിത്രത്തിലെ നായികയായ നയൻതാരയെക്കാൾ പ്രാധാന്യം അതിഥി വേഷത്തിലെത്തിയ ദീപിക പദുകോണിന് ലഭിച്ചെന്നും ഇതിൽ നടി അത്ര സന്തോഷവതിയല്ലെന്നുമാണ് പുറത്തു വന്ന റിപ്പോർട്ട്. മുംബൈയിലെ സിനിമാ പ്രമോഷനിൽ നിന്ന് നയൻതാര വിട്ടു നിന്നതും ഇതിന് കാരണമായി നടി ചൂണ്ടികാണിച്ചിരുന്നു. എന്നാൽ തള്ളി കളയുന്ന തരത്തിലുള്ളതായിരുന്നു നയൻതാരയുടെ ഇപ്പോഴത്തെ പ്രതികരണം.

നയൻതാരയുടെയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെയും ഏറ്റവും അടുത്ത സുഹൃത്താണ് അറ്റ്ലി. നടിയുടെ രണ്ടാം വരവിൽ കരിയറിൽ ഹിറ്റ് സമ്മാനിച്ച രാജറാണി ഒരുക്കിയത് അറ്റ്ലിയായിരുന്നു.വിജയ്- അറ്റ്ലി ചിത്രം ബിഗിലിലും നയൻതാര ഭാഗമായിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara wishes Atlee on birthday amid reports of being ‘upset’ after her role in Jawan was ‘significantly sidelined'
Next Story