Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‍തിരുപ്പതിക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി-നയൻ ദമ്പതികൾ

text_fields
bookmark_border
Nayanthara, vighnesh Sivan
cancel
Listen to this Article

വിവാഹശേഷം തിരുപ്പതിക്ഷേത്രത്തിൽ ദർശനം നടത്തി വിഘ്നേഷൻ ശിവനും നയൻതാരയും. വിവാഹം തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കാരണം മഹാബലിപുരത്തെ റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു.

വിഘ്നേഷ് ശിവനോടപ്പം ലേഡിസൂപ്പർസ്റ്റാർ നയൻതാര ക്ഷേത്ര ദർശനം നടത്തുന്ന വിഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആറുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്.

വിവാഹ ദിവസം ഇരുവരും തമിഴ്നാട്ടിലെ അനാഥമന്ദിരങ്ങളിലെ 20,000 കുട്ടികൾക്ക് വിവാഹസദ്യ നൽകിയിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാതൃമാണ് ചടങ്ങിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, നടൻമാരായ ഷാറൂഖ് ഖാൻ, കമൽ ഹാസൻ, രജനീകാന്ത്, സൂര്യ, വിജയ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara-Vignesh Sivan visited Tirupathi temple
Next Story