Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഉയിരും ഉലക'വുമല്ല;...

'ഉയിരും ഉലക'വുമല്ല; ഇരട്ടക്കുട്ടികളുടെ യഥാർഥ പേര് വെളിപ്പെടുത്തി നയൻതാര

text_fields
bookmark_border
nayanthara babies name
cancel

ഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ചത്. വിഘ്നേഷ് ശിവൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് തങ്ങൾ മാതാപിതാക്കളായ വിവരം പങ്കുവെച്ചത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്.

ഇപ്പോഴിത കുട്ടികളുടെ പൂർണമായ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാര. ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് പേര് പങ്കുവെച്ചത്. ഉയിർ രുദ്രനിൽ എൻ ശിവ, ഉലക ദൈവിക എൻ ശിവ എന്നാണ് കുഞ്ഞുങ്ങളുടെ പൂർണമായ പേര്.

അടുത്തിടെ കുഞ്ഞുങ്ങളുമായുള്ള വിഘ്നേഷ് ശിവന്റേയും നയൻതാരയുടേയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈ എയർപോർട്ടിൽ നിന്നുള്ള വിഡിയോയായിരുന്നു ഇത്. ഷാറൂഖ് ഖാൻ ചിത്രമായ ജവാന്റെ ചിത്രീകരണത്തിനായി മുംബൈയിൽ എത്തിയതായിരുന്നു. ശേഷം ചെന്നൈയിലേക്ക് മടങ്ങി പോകവെയാണ് മാധ്യമങ്ങൾക്ക് മുന്നിൽപ്പെട്ടത്. ജൂൺ രണ്ടിനാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nayanthara
News Summary - Nayanthara reveals the names of her twin sons
Next Story