'മീര എപ്പോഴും എന്റെ കാതുകളിൽ ഉണ്ടായിരുന്നു, എല്ലാ ദിവസവും അവളെക്കുറിച്ച് കേട്ടുകൊണ്ടിരുന്നു; ഞാൻ എപ്പോഴും അവളെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്'-നയൻതാര
text_fieldsക്രിക്കറ്റ് പശ്ചാത്തലത്തിൽ ആർ. മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ശശികാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ടെസ്റ്റ്. ചിത്രത്തിൽ നടി മീര ജാസ്മിനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം മീര ജാസ്മിന്റ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ടെസ്റ്റ് നയൻതാരയും മീര ജാസ്മിനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ്. ടെസ്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് മുമ്പ് മീരയെ ഒരിക്കലും കണ്ടിട്ടില്ലെന്ന് നയൻതാര പറയുന്നു. ടെസ്റ്റിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അഭിമുഖത്തിനിടെയാണ് നയൻതാര ഇക്കാര്യം പറഞ്ഞത്. മീര ജാസ്മിനും നയൻതാരയും തിരുവല്ലയിൽ നിന്നുള്ളവരാണ്. കൂടാതെ ഒരേ കോളജിലാണ് പഠിച്ചത്.
'എന്റെ ഫസ്റ്റ് ബെഞ്ചിൽ മീരയുടെ കസിൻ ആയ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ എപ്പോഴും 'മീരയുടെ കസിൻ' ആണെന്ന് പറയുമായിരുന്നു. എല്ലാ ദിവസവും അവൾ പറയും, ഓ, മീര ഇവിടെയില്ല. അവൾ സ്വിറ്റ്സർലൻഡിലാണ്. അവൾ പാട്ടിന്റെ ഷൂട്ടിങ് നടത്തുകയാണ്. മീര അന്ന് റൺ (2002) ചെയ്ത സമയമായിരുന്നു. അങ്ങനെ, മീര എപ്പോഴും എന്റെ കാതുകളിൽ ഉണ്ടായിരുന്നു, എല്ലാ ദിവസവും അവളെക്കുറിച്ച് കേട്ടുകൊണ്ടിരുന്നു. ഞാൻ എപ്പോഴും അവളെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്'-നയൻതാര പറഞ്ഞു. ഇത്രയും വർഷമായി നയൻതാരയെ വളരെയധികം ബഹുമാനിച്ചിരുന്നെങ്കിലും, ടെസ്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് മുമ്പ് ഞാൻ മീരയെ ഒരിക്കലും കണ്ടിരുന്നില്ല. ഈ അവസരം എനിക്ക് ഇരട്ടി സന്തോഷമാണ് നൽകുന്നത്.
എഴുത്തുകാരനും സംവിധായകനുമായ എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ (2001) എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ സിനിമയിലേക്ക് വരുന്നത്. താരപദവിയിലേക്കുള്ള അവരുടെ ഉയർച്ച അതിശയകരമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ മീര ജാസ്മിൻ ദക്ഷിണേന്ത്യയുടെ പ്രിയ നായികയായി. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ (2003) എന്ന ചിത്രത്തിലൂടെ നയൻതാര അരങ്ങേറ്റം കുറിച്ചപ്പോഴേക്കും, ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്ററുകളും ശ്രദ്ധേയമായ പ്രകടനങ്ങളും കൊണ്ട് മീര ജാസ്മിൻ മലയാളത്തിലും തമിഴിലും മികച്ച താരമായി തീർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.