Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nayanthara quits acting? Actresss latest Insta post is viral
cancel

‘നയൻതാര അഭിനയം നിർത്തുന്നു?’ ആ ഇൻസ്റ്റഗ്രാം ​പോസ്റ്റ് അതിന്റെ സൂചനയോ?

text_fields
bookmark_border
‘പുതിയ തുടക്കങ്ങളുടെ മാന്ത്രികതയിൽ നമ്മുക്ക്​ വിശ്വസിക്കാം’ എന്നാണ്​ നയൻസ്​ സമൂഹമാധ്യമത്തിൽ കുറിച്ചത്​

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര പുതിയ തുടക്കങ്ങൾക്ക്​ തയ്യാറെടുക്കാന്നതായി സൂചന. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോയും കുറിപ്പുമാണ്​ ഈ സംശയം ബലപ്പെടുത്തുന്നത്​. മലയാളത്തിലും തമിഴിലും തെലുങ്കിലും മാത്രമല്ല ബോളിവുഡിലും വമ്പൻ ഹിറ്റുകളില്‍ നായികയായ നയൻസ്​ അഭിനയംവിട്ട്​ കാമറക്ക്​ പിന്നിലേക്കുകൂടി ​ചുവടുവയ്ക്കുമെന്നാണ്​ ആരാധകർ ഇപ്പോൾ സംശയിക്കുന്നത്​.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രമായ ‘മണ്ണാങ്കട്ടി സിൻസ് 1960’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. കാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെയാണ് ഫോട്ടോയില്‍ കാണുന്നത്. ‘പുതിയ തുടക്കങ്ങളുടെ മാന്ത്രികതയിൽ നമ്മുക്ക്​ വിശ്വസിക്കാം’ എന്നാണ് ഫോട്ടോയ്ക്ക്​ നൽകിയിരിക്കുന്ന അടിക്കുറിപ്പ്​. നടി എന്ന നിലയില്‍ നിന്ന് സംവിധായികയായി മാറാൻ ഒരുങ്ങുകയാണോ നയൻതാര എന്നാണ് പോസ്റ്റിന്​ കമന്റായി ആരാധകര്‍ എഴുതുന്നത്.

നയൻതാര അടുത്തിടെ പുതിയൊരു ബിസിനസ്​ സംരഭവുമായും എത്തിയിരുന്നു. 9 സ്‍കിൻ എന്നാണ്​ കമ്പനിയുടെ പേര്​. ലിപ് ബാം സംരഭമായ ദ ലിപ് ബാം നടി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു കമ്പനി തുടങ്ങിയത്​.


‘മണ്ണാങ്കട്ടി സിൻസ് 1960’ സംവിധാനം ഡ്യൂഡ് വിക്കി ആണ്​ നിര്‍വഹിക്കുന്നത്​. ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ്. ഇരൈവനാണ് നയൻതാര നായികയായി ഒടുവിലെത്തിയത്. ജയം രവിയായിരുന്നു നായകൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara quits acting? Actress's latest Insta post is viral
Next Story