Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിൽ 'നാൻ വന്തിട്ടെൻ എന്ന് സൊല്ല്', മക്കൾക്കൊപ്പം നയൻതാരയുടെ ഉഗ്രൻ റീൽ! വിഡിയോ വൈറൽ

text_fields
bookmark_border
Nayanthara makes Instagram debut with sons Uyir and Ulagam
cancel

ൻസ്റ്റഗ്രാമിൽ ചുവടുവെച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര. തന്റെ ഏറ്റവും പുതിയ ചിത്രമായ ജവാന്റെ ട്രെയിലർ പങ്കുവെച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം അറിയിച്ചത്. ട്രെയിലറിന് പിന്നാലെ മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമുളള ഉഗ്രൻ റീലും പങ്കുവെച്ചിട്ടുണ്ട്. മക്കൾക്കൊപ്പമുള്ള താരറാണിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'നാൻ വന്തിട്ടെൻ എന്ന് സൊല്ല്' എന്ന് അടികുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതാദ്യമായിട്ടാണ് കുഞ്ഞുങ്ങളുടെ മുഖം നയൻസ് കാണിക്കുന്നത്. നയസിന്റേയും മക്കളുടേയും റീൽ സംവിധായകനും ഭർത്താവുമായ വിഘ്നേഷ് ശിവൻ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. 'മൈ ഉയിർസ് വെൽകം ടു ഐജി' എന്നാണ് വിഗ്നേഷ് ശിവന്റെ കമന്റ്.

നടി ഇൻസ്റ്റഗ്രാമിലേക്ക് സ്വഗതം ചെയ്ത് ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം പേരാണ് നയൻതാര‍യെ ഫോളോ ചെയ്യുന്നത്. മല‍യാളി താരങ്ങളും ഈ കൂട്ടത്തിലുണ്ട്. വിഗ്നേഷ് ശിവൻ, ഷാറൂഖ്, റൗഡി പിക്ചേഴ്സ് അനിരുദ്ധ്, മിഷേൽ ഒബാമ എന്നിങ്ങനെ അഞ്ച് പേരെയാണ് നയൻസ് ഫോളോ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara makes Instagram debut with sons Uyir and Ulagam
Next Story