Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആരാധകര്‍ ജാഗ്രത പാലിക്കണം, അനാവശ്യ ട്വീറ്റുകൾ കണ്ടാൽ അവ​ഗണിക്കുക'; മുന്നറിയിപ്പുമായി നയൻതാര

text_fields
bookmark_border
Nayanthara Asks Fans To Ignore Strange & Unnecessary Activity After X Account Gets Hacked
cancel

എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നയൻതാര. സോഷ്യൽ മീഡിയയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.'എന്‍റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യപ്പെട്ടാല്‍, ദയവായി അവഗണിക്കുക' - എന്നാണ് താരം കുറിച്ചിരിക്കുന്നത്.

നയൻതാരക്ക് പിന്തുണയുമായി നിരവധി ആരാധകർ എത്തിയിട്ടുണ്ട്.വെരിഫൈഡ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നാണ്' എലോണ്‍ മസ്‌കിനെ ടാഗ് ചെയ്ത് ചിലര്‍ ചോദിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജവാന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ ഏഴിനായിരുന്നു നയന്‍താരയുടെ അവസാനത്തെ എക്‌സ് പോസ്റ്റ് എത്തിയത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാറൂഖ് ഖാനായിരുന്നു നായകൻ. ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു.

നയൻതാര നായികയാകുന്ന പുതിയ റൊമാന്റിക് ചിത്രമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്ന വിഷ്‍ണു ഇടവനാണ്. നായകനായി എത്തുന്ന കവിനാണ്.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.കാമറ ലെൻസിലൂടെ നോക്കുന്ന നയൻതാരയെയാണ് ഫോട്ടോയില്‍ കണ്ടത്. ഡ്യൂഡ് വിക്കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nayanthara Asks Fans To Ignore 'Strange & Unnecessary' Activity After X Account Gets Hacked
Next Story